Jump to content

ഡേവിഡ് വാറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
David Warren
ഡേവിഡ് വാറൻ
Warren with a prototye of a black box
ജനനം(1925-03-20)20 മാർച്ച് 1925
മരണം19 ജൂലൈ 2010(2010-07-19) (പ്രായം 85)
ദേശീയതആസ്ത്രേലിയ
കലാലയംസിഡ്നി യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്Flight data recorder and cockpit voice recorder

ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്റെ ഉപജ്ഞാതാവായ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനാണ് ഡേവിഡ് വാറൻ (David Ronald de Mey Warren ) (20 മാർച്ച് 1925 – 19 ജൂലൈ 2010) ]].

ജീവിതരേഖ

[തിരുത്തുക]

ഓസ്‌ട്രേലിയയ്ക്ക് വടക്കുകിഴക്കായുള്ള ഗ്രൂട്ട് ദ്വീപിൽ 1925-ലാണ് ഡേവിഡ് വാറൻ ജനിച്ചത്. എട്ടു വയസ്സായപ്പോൾ അച്ഛൻ വിമാനാപകടത്തിൽ മരിച്ചു.[1] അദ്ദേഹം കയറിയ തപാൽ വിമാനം ബാസ് കടലിടുക്കിൽ തകർന്നു വീഴുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവുമാദ്യത്തെ വിമാനാപകടങ്ങളിൽ ഒന്നായിരുന്നു അത്. 1953-ൽ ലോകത്തെ ആദ്യ വാണിജ്യ യാത്രാവിമാനാപകടമുണ്ടായപ്പോഴാണ് ഡേവിഡ് വാറനിൽ 'ബ്ലാക്ക് ബോക്‌സ്' എന്ന ആശയം ജനിക്കുന്നത്. സിഡ്‌നി സർവകലാശാലയിൽനിന്നു ബിരുദം നേടി[2], അമച്വർ റേഡിയോ നിർമ്മാണവും ഗവേഷണങ്ങളുമായി തുടർന്ന് പ്രതിരോധ വകുപ്പിൽ ജോലി നോക്കിയ വാറൻ 1953-ലെ 'കോമറ്റ്' വിമാന ദുരന്തം അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്നു. രക്ഷപ്പെട്ടവരോ ദൃക്‌സാക്ഷികളോ ഇല്ലാത്തതുകൊണ്ട് അപകട കാരണം ദുരൂഹമായിരുന്നു. യാത്രാവേളയിലെ വിവരങ്ങളും കോക്പിറ്റിലെ ശബ്ദവും രേഖപ്പെടുത്തി വെക്കുന്ന ഉപകരണം വിമാനത്തിലുണ്ടാവുകയും വിമാനം തകർന്നാലും തകരാത്ത രീതിയിൽ അതിനെ സജ്ജമാക്കുകയും ചെയ്താൽ അപകടകാരണത്തെപ്പറ്റി സൂചന ലഭിക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണദ്ദേഹം 'ബ്ലാക്ക് ബോക്‌സ്' ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർനിർമ്മിക്കുന്നത്.

തത്കാലം ഒരുപയോഗവുമില്ലാത്ത ഉപകരണമെന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ വ്യോമയാന മന്ത്രാലയം ബ്ലാക്ക് ബോക്‌സിനെ തള്ളിക്കളഞ്ഞു. 1958-ൽ ഓസ്‌ട്രേലിയ സന്ദർശിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് അതിന്റെ സാധ്യതകൾ മനസ്സിലാക്കിയതും അതിന് ബ്ലാക്ക് ബോക്‌സ് എന്ന് പേരിട്ടതും. നിറം നോക്കിയല്ല 'മാന്ത്രിക ശക്തിയുള്ളത്' എന്ന അർഥത്തിലാണ് ആ പേര് നൽകിയത്. 1960-ൽത്തന്നെ ഓസ്ട്രലിയ വിമാനങ്ങളിൽ ബ്ലാക്ക് ബോക്‌സ് നിർബന്ധമാക്കി. പിന്നാലെ മറ്റു രാജ്യങ്ങളും അതു പിന്തുടർന്നു. ലോകത്തെവിടെയും വിമാനാപകടമുണ്ടായാൽ ഇന്നും ആദ്യം അന്വേഷിക്കുക ബ്ലാക്ക് ബോക്‌സാണ്.

മെൽബണിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിൽ മുഖ്യ ഗവേഷകനായി ജോലി നോക്കിയ വാറന് 2002-ൽ ഓസ്‌ട്രേലിയയുടെ പരമോന്നത പദവി ലഭിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

2002 ൽ അദ്ദേഹത്തെ Order of Australia (AO) യുടെ ഓഫീസർ ആയി ആസ്ത്രേലിയൻ ദിവസത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. [3]

അദ്ദേഹത്തിന്റെ വൈമാനിക വ്യവസായത്തിനു നൽകിയ സംഭാവനകൾ മാനിച്ച് , നവംബർ 2008, ൽ ക്വാണ്ടാസ് തങ്ങളുടെ ഒരു എയർ ബസ് A380 വിമാനം ഡൊ. വാറന്റെ പേരിൽ നാമകരണം ചെയ്യുകയുണ്ടായി. [4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-24. Retrieved 2010-07-24.
  2. Dave Warren - Biography Archived 2012-05-10 at the Wayback Machine., Defence Science and Technology Organisation.
  3. WARREN, David Ronald, It's an Honour, 2002.
  4. Tribute to Nancy-Bird Walton, Qantas, 1 October 2008.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_വാറൻ&oldid=3797520" എന്ന താളിൽനിന്ന് ശേഖരിച്ചത്