ഡേവിഡ് ഫ്രോസ്റ്റ്
ദൃശ്യരൂപം
സർ ഡേവിഡ് ഫ്രോസ്റ്റ് | |
---|---|
ജനനം | ഡേവിഡ് പാരഡൈൻ ഫ്രോസ്റ്റ് 7 ഏപ്രിൽ 1939 കെന്റ്, ഇംഗ്ലണ്ട് |
മരണം | 31 ഓഗസ്റ്റ് 2013 | (പ്രായം 74)
ദേശീയത | ഇംഗ്ലീഷ് |
കലാലയം | ഗോൺവിൽ ആൻഡ് കായസ് കോളേജ്, കേംബ്രിഡ്ജ് |
തൊഴിൽ |
|
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 3 |
ഒരു ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകനായിരുന്നു ഡേവിഡ് ഫ്രോസ്റ്റ്(1939-2013). ബി.ബി.സി ചാനലിൽ ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തിരുന്ന "ബ്രേക്ക്ഫാസ്റ്റ് വിത്ത് ഫ്രോസ്റ്റ്" എന്ന അഭിമുഖപരമ്പരയിലൂടെ ശ്രദ്ധേയനായി[1]. 1977-ൽ വാട്ടർഗേറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ റിച്ചാർഡ് നിക്സണുമായി നടത്തിയ അഭിമുഖങ്ങൾ ലോകശ്രദ്ധ നേടി. ഇവ പിന്നീട് "ഫ്രോസ്റ്റ്/നിക്സൺ" എന്ന പേരിൽ 2006-ൽ നാടകവും 2008-ൽ ചലച്ചിത്രവുമായി. 1964 മുതൽ 2010 വരെയുള്ള എല്ലാ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുമായും 1969 മുതൽ 2008 വരെയുള്ള എല്ലാ യു.എസ്. പ്രസിഡൻറുമാരുമായും അദ്ദേഹം അഭിമുഖം നടത്തിയിട്ടുണ്ട്. 1993-ൽ സർ പദവി ലഭിച്ചു. 2013 ഓഗസ്റ്റ് 31-ന് ക്വീൻ എലിസബത്ത് എന്ന ആഡംബര കപ്പലിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-01. Retrieved 2013-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]David Frost എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.