ഡെസിഡേറിയോ ഡ-സെറ്റിങ്യാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യേശുവും യോഹന്നാനും.

ഒരു ഇറ്റാലിയൻ ശില്പിയായിരുന്നു ഡെസിഡേറിയോ ഡ സെറ്റിങ്യാനോ. പ്രശസ്ത ശില്പിയായ ഡൊണാറ്റെലോയുടെ ശൈലിയിലാണ് ഇദ്ദേഹം ശില്പ നിർമ്മാണം ആരംഭിച്ചത്. ഫ്ളോറൻസ് കതീഡ്രലിനുവേണ്ടി ഡൊണാറ്റെലോ രൂപം നല്കിയ സിങ്ങിങ് ഗാലറിയിലെ കുട്ടികളുടെ രൂപങ്ങളെ മാതൃകയാക്കി മഡോണ ആൻഡ് ചൈൽഡ് എന്ന ശില്പം ഇദ്ദേഹം നിർമിച്ചു. മറ്റേതൊരു ഇറ്റാലിയൻ ശില്പിയെക്കാളുമേറെ കരവിരുതു കാട്ടാൻ ഡെസിഡേറിയോവിനു കഴിഞ്ഞിരുന്നു. ഫ്ളോറന്റൈൻ ഹ്യൂമനിസ്റ്റ് ഗ്രിഗോറിയോയുടെ കുടീരമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശില്പമായി കരുതപ്പെടുന്നത്. സ്ത്രീശില്പങ്ങൾ നിർമ്മിക്കുന്നതിൽ ഡെസിഡേറിയോ വിശേഷ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. ഫ്ളോറൻസിലും വാഷിങ്ടനിലും ഇതിന് നിരവധി ദൃഷ്ടാന്തങ്ങൾ കാണാം.