ഡിമിത്രിയസ് III
ദൃശ്യരൂപം
സെല്യൂസിദ് വംശത്തിലെ ഒരു രാജാവായിരുന്നു ഡിമിത്രിയസ് III. ബി. സി. 95 മുതൽ 88 വരെ ഇദ്ദേഹം സിറിയയിൽ ഭരണം നടത്തി. സെല്യൂസിദ് വംശത്തിലെ ഡിമിത്രിയസ് രണ്ടാമന്റെ ചെറുമകനാണിദ്ദേഹം. ബി. സി. 95-ൽ ഡമാസ്കസ് പിടിച്ചടക്കി. സഹോദരനായ ഫിലിപ്പിനേയും ഡിമിത്രിയസ് സിറിയയിലെ ഭരണത്തിൽ പങ്കാളിയാക്കിയിരുന്നു. അറബികളും പാർത്തിയക്കാരും ചേർന്ന് ബി. സി. 88-ൽ ഡിമിത്രിയസിനെ യുദ്ധത്തിൽ തോൽപ്പിച്ചു. പാർത്തിയക്കാർ ഡിമിത്രിയസിനെ തടവിലാക്കി. തടങ്കലിൽവച്ച് ഇദ്ദേഹം മരണമടഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിമിത്രിയസ് III (ഭ. കാ. സു. ബി. സി. 95-88) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |