ഡിക്സൺ ഗ്രീറ്റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിക്സൺ ഗ്രീറ്റിംഗ്
സംവിധാനംവില്യം ഡിക്സൺ
നിർമ്മാണംവില്യം ഡിക്സൺ
വില്യം ഹൈസ്
അഭിനേതാക്കൾവില്യം ഡിക്സൺ
ഛായാഗ്രഹണംവില്യം ഹൈസ്
റിലീസിങ് തീയതി
  • 1891 (1891)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷനിശ്ശബ്ദം
സമയദൈർഘ്യം1 മിനിട്ട്

ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ചലിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഡിക്സൺ ഗ്രീറ്റിംഗ്. വില്യം കെന്നഡി ലൗറി ഡിക്സൺ എന്ന ആദ്യകാല ചലച്ചിത്രകാരനാണ് ഇത് നിർമിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചത്. 3 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പാണ് ഈ ചലച്ചിത്രം. വില്യം ഡിക്സൺ ഒരു തൊപ്പി ഒരു കൈയിൽ നിന്ന് മറു കൈയിലേയ്ക്ക് മാറ്റുന്നതാണ് ചലച്ചിത്രത്തിലെ രംഗം. 1891 മേയ് 29-ന് ന്യൂ ജേഴ്സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള എഡിസൺസ് ബ്ലാക്ക് മരിയ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫിക് ബിൽഡിംഗിലാണ് ഇത് ചിത്രീകരിച്ചത്. തോമസ് എഡിസണുമായി ഒത്തുചേർന്ന് അദ്ദേഹത്തിന്റെ കൈനറ്റോഗ്രാഫ് ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയത്. ഈ ചിത്രം നാഷണൽ ഫെഡറേഷൻ ഓഫ് വിമൺ ക്ലബുകളിൽ പ്രദർശിക്കപ്പെട്ടിരുന്നു. ഇത് ചലച്ചിത്രങ്ങളുടെ ആദ്യ പ്രദർശനങ്ങളിലൊന്നായിരുന്നു.

ഡിക്സൺ ഗ്രീറ്റിംഗ് (മങ്കിഷൈൻസ് നമ്പർ. 2)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിക്സൺ_ഗ്രീറ്റിംഗ്&oldid=2356371" എന്ന താളിൽനിന്ന് ശേഖരിച്ചത്