ഡിക്സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിക്സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം
ഡിക്സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം എന്ന ചലച്ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പിന്റെ ഫ്രെയിം കാപ്ചർ (1894/95)
സംവിധാനംവില്യം കെന്നഡി ഡിക്സൺ
അഭിനേതാക്കൾവില്യം കെന്നഡി ഡിക്സൺ
സംഗീതംറോബർട്ട് പ്ലാൻക്വെറ്റ്
ഛായാഗ്രഹണംവില്യം ഹൈസ്
വിതരണംതോമസ് എ. എഡിസൺ ഇൻക്.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സമയദൈർഘ്യം≈17 സെക്കന്റുകൾ

ഡിക്സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം എന്ന ചലച്ചിത്രം വില്യം കെന്നഡി ഡിക്സൺ 1894-ലോ 18ൢഓ നിർമിച്ചതാണ്. തത്സമയം റെക്കോർഡ് ചെയ്ത ശബ്ദമുള്ള ചലച്ചിത്രങ്ങളിൽ ആദ്യത്തേതാണിതെന്നാണ് നിലവിലുള്ള അറിവ്. കൈനറ്റോഫോൺ എന്ന ഉപകരണത്തിനു വേണ്ടി നിർമിച്ച ആദ്യത്തെ ചിത്രമായിരിക്കാമിത്. കൈനറ്റോഫോൺ ശബ്ദചിത്രങ്ങൾക്കായി ആദ്യമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ്. എഡിസണും ഡിക്സണും ചേർന്നാണ് ഇത് വികസിപ്പിച്ചത്. കൈനറ്റോസ്കോപ് എന്ന ഉപകരണത്തോടൊപ്പം ഫോണോഗ്രാഫ് കൂടിച്ചേർന്നതാണിത്. പ്രദർശിപ്പിക്കുമ്പോൾ ചിത്രവും ശബ്ദവും ചേർന്നുവരാനുള്ള സാങ്കേതികവിദ്യ ഇതോടൊപ്പമുണ്ടായിരുന്നില്ല. എഡിസന്റെ ബ്ലാക്ക് മരിയ എന്ന ന്യൂ ജേഴ്സിയിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നത്. ഇത് ആദ്യരൂപത്തിൽ എന്നെങ്കിലും പ്രദർശിപ്പിച്ചതായി തെളിവുകളില്ല. കൈനറ്റോഫോൺ ഉപയോഗിച്ച ചലച്ചിത്രങ്ങളിൽ ഇതു മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഡിക്സൺ ഒരു കോളാമ്പിയിലേയ്ക്ക് വയലിൻ വായിക്കുന്നതാണ് ദൃശ്യം. ശബ്ദം ദൃശ്യത്തിലുൾപ്പെടാത്ത ഒരു മെഴുകു ചുരുളിൽ രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. .[1] സോങ് ഓഫ് ദി കാബിൻ ബോയ് എന്ന ഈണം ദി ചൈംസ് ഓഫ് നോർമാണ്ടി എന്ന ഒപ്പറയിൽ (1877) നിന്നുള്ളതാണ്. [2] ഡിക്സണു മുന്നിൽ രണ്ടാൾക്കാർ നൃത്തം ചെയ്യുന്നുണ്ട്. അവസാന സെക്കന്റുകളിൽ ഇടതുവശത്തുനിന്ന് കോളാമ്പിക്കു പിന്നിലേയ്ക്ക് കടക്കുന്നു. റിസ്റ്റോർ ചെയ്യപ്പെട്ട ചലച്ചിത്രത്തിന്റെ നീളം 17 സെക്കന്റുകളാണ്. ചിത്രത്തിനു കൂടെയുള്ള സിലിണ്ടറിൽ ഉദ്ദേശം രണ്ടു മിനിട്ട് ശബ്ദലേഘനം നടന്നിട്ടുണ്ട്. ഇതിൽ 23 സെക്കന്റ് വയലിൻ സംഗീതമാണ് (ഈ ഭാഗമാണ് ചിത്രത്തിന്റെ ശബ്ദം). 2000-ൽ സംരക്ഷിക്കപ്പെട്ട ശേഷം ഡിക്സൺ എക്സ്പിരിമെന്റൽ സൗണ്ട് ഫിലിം അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ ഫിലിം രജിസ്ട്രിയിൽ ചേർക്കപ്പെട്ടു.

സംരക്ഷണം[തിരുത്തുക]

ഈ ചിത്രത്തിന്റെ ശബ്ദരഹിതമായ നൈട്രേറ്റ് പ്രിന്റ് (ഇതിന് 40 അടി നീളമുണ്ട്ന്നായിരുന്നു മുന്നേ വിവരിക്കപ്പെട്ടിരുന്നത്) മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എഡിസൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റിൽ നിന്നും കൈവശപ്പെടുത്തി. ഇത് 1942-ൽ സേഫ്റ്റി ഫിലിമിലേയ്ക്ക് പകർത്തപ്പെട്ടു. ഇതിന്റെ ശബ്ദരേഘ അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ പാർക്ക് സർവീസ് (ഇവരായിരുന്നു എഡിസൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റിന്റെ കൈവശക്കാർ) 1960-കളൂടെ തുടക്കം വരെ കണക്കിൽ പെടുത്തിയിരുന്നില്ല. അപ്പോഴാണ് ഡിക്സൺ-വയലിൻ ബൈ ഡബ്ല്യൂ.കെ.എൽ. ഡിക്സൺ വിത്ത് കൈനറ്റോ എന്നു രേഖപ്പെടുത്തിയ ഒരു ലോഹക്കൂട്ടിനുള്ളിൽ സൂക്ഷിച്ച മെഴുകു ചുരുൾ എഡിസൺ ലാബറട്ടറിയിലെ സംഗീത മുറിയിൽ കണ്ടെത്തപ്പെട്ടത്. 1964-ൽ ഗവേഷകർ ലോഹക്കൂട് തുറന്നപ്പോൾ മെഴുക് ചുരുൾ രണ്ടായി ഒടിഞ്ഞിരിക്കുന്നതായി കണ്ടു. ആ വർഷം തന്നെ അവിടെ സൂക്ഷിച്ചിരുന്ന എല്ലാ നൈട്രേറ്റ് ഫിലിമുകളും ലൈബ്രറി ഓഫ് കോൺഗ്രസിലേയ്ക്ക് സംരക്ഷണത്തിനായി മാറ്റി. ഈ ഫിലിമുകളിൽ ഡിക്സൺ വയലിൻ എന്ന് രേഖപ്പെടുത്തിയ ഒരു ചലച്ചിത്രവുമുണ്ടായിരുന്നു. ലൈബ്രറിയുടെ ഫിലിം, ടി.വി. ക്യൂറേറ്ററായിരുന്ന പാട്രിക് ലോഘ്നിയുടെ അഭിപ്രായത്തിൽ ഈ ഫിലിമിന് 39 അടിയും 14 ഫ്രെയിമും നീളമുണ്ടായിരുന്നു (40 അടിക്ക് 2 ഫ്രെയിം കുറവ്). [3]

ഈ ഫിലിമും സിലിണ്ടറും തമ്മിലുള്ള ബന്ധം 1998 വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. എഡിസൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റിന്റെ ക്യൂറേറ്റർ ജെറി ഫാബ്രിക്സും ലൗഘ്നിയും സിലിണ്ടർ നന്നാക്കിയെടുക്കാൻ തീരുമാനിച്ചതും അതിലെ ശബ്ദം ന്യൂ യോർക്കിലെ റോജേഴ്സ് ആൻഡ് ഹാമർസ്റ്റീൻ ആർക്കൈവിലേയ്ക്ക് മാറ്റാൻ നിശ്ചയിച്ചതും അപ്പോഴാണ്. ഡിജിറ്റൽ ഓഡിയോ ടേപ്പിലേയ്ക്ക് ശബ്ദം പകർത്തപ്പെട്ടു. ലൈബ്രറിയിൽ ശബ്ദരേഖ ചലച്ചിത്രവുമായി സംയോജിപ്പിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ വാൾട്ടർ മർച്ച് എന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള എഡിറ്ററെ ഈ ജോലി ഏൽപ്പിക്കമെന്ന് സംരക്ഷണ വിദഗ്ദ്ധൻ റിക്ക് ഷ്മിഡ്ലിൻ അഭിപ്രായപ്പെട്ടു (ഇവർ രണ്ടും 1998-ൽ ഓർസൺ വെൽസിന്റെ ടച്ച് ഓഫ് ഈവിൽ എന്ന ചലച്ചിത്രം സംരക്ഷിക്കാനായി ഒരുമിച്ചു പ്രവർത്തിച്ചിരുന്നു). ഫിലിമും രണ്ടു മിനിട്ട് ശബ്ദവും മർച്ചിനു നൽകപ്പെട്ടു. [4] ആവിഡ് സിസ്റ്റമുപയോഗിച്ച് മർച്ച് ദൃശ്യവും ശബ്ദവും ഒത്തുചേർത്തു.

കാമറ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ "ബാക്കിയുള്ളവരെല്ലാം തയ്യാറാണോ? തുടങ്ങിക്കോളൂ" എന്ന് ഒരാൾ പറയുന്നത് മെഴുകു ചുരുളിൽ പതിഞ്ഞിട്ടുണ്ട്. ഈ അധികശബ്ദവും കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിൽ വിതരണം ചെയ്ത ഫിലിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [5] ശബ്ദലേഘനം നടന്ന സമയത്ത് ചിത്രീകരണം തുടങ്ങിയിട്ടില്ലാത്തതിനാൽ സിനിമയിലെ ആദ്യത്തെ ശബ്ദമാണ് ഇതെന്ന് പറയുക സാദ്ധ്യമല്ല.

ചിത്രത്തിന്റെ ദൈർഘ്യം 17 സെക്കന്റുകളായതെങ്ങിനെ എന്ന് വ്യക്തമല്ല. ഫിലിമിന്റെ നീളം (ക്യൂറേറ്ററുടെ റിപ്പോർട്ടിലുണ്ടായിരുന്നതുവച്ചു നോക്കിയാൽ) 638 ഫ്രെയിമുകളാണ്. മർച്ച് പറയുന്നത് ഷൂട്ട് ചെയ്ത സ്പീഡ് സെക്കന്റിൽ 40 ഫ്രെയിം ആയിരുന്നുവെന്നാണ്. ലൗഘ്നി പറയുന്നത് 46 ഫ്രെയിം സ്പീഡിലായിരുന്നു ഷൂട്ട് ചെയ്തതെന്നാണ്. 40 ഫ്രെയിം സ്പീഡിൽ 15.95 സെക്കന്റാവണം ഇതിന്റെ ദൈർഘ്യം; 46 ഫ്രെയിം സ്പീഡിൽ 13.86 സെക്കന്റും. വിദഗ്ദ്ധൻ ഗോർഡൻ ഹെൻട്രിക്സിന്റെ അഭിപ്രായത്തിൽ ഒരു കൈനറ്റോസ്കോപ് സിനിമയും 46 ഫ്രെയിം സ്പീഡിൽ ഷൂട്ട് ചെയ്തിട്ടില്ല. [6] ഇതാണ് ശരിയെങ്കിൽ പോലും ഒരു സെക്കന്റിൽ കൂടുതൽ വ്യത്യാസം വരുന്നുണ്ട്. 17-സെക്കന്റ് സമയം ശരിയാണെങ്കിൽ സ്പീഡ് 37.5 ഫ്രെയിമാണ്. മർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത്.

വിശകലനം[തിരുത്തുക]

ദി സെല്ലുലോയ്ഡ് ക്ലോസറ്റ് (1981) എന്ന തന്റെ പുസ്തകത്തിൽ സിനിമാ ചരിത്രകാരൻ വിറ്റോ റൂസ്സോ ഈ ചിത്രത്തെപ്പറ്റി ചർച്ചചെയ്യുന്നുണ്ട്. ദി ഗേ ബ്രദേഴ്സ് എന്നാണ് ഈ ചിത്രത്തിന്റെ പേരെന്ന് അവലംബമില്ലാതെ അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. [7] റുസ്സോ അവലംബമില്ലാതെ സിനിമയ്ക്കു നൽകിയ പേര് കുറഞ്ഞത് മൂന്ന് പുസ്തകങ്ങളിലും ധാരാളം വെബ് സൈറ്റുകളിലും ഉണ്ട്. ഈ ചിത്രത്തിന്റെ ഉള്ളടക്കം സ്വവർഗസ്നേഹവുമായി ബന്ധപ്പെട്ടതാണെന്ന വാദം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. [8] ഗേ എന്ന വാക്ക് ആ സമയത്ത് സ്വവർഗസ്നേഹി എന്ന അർത്ഥത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നുമില്ല. [9] ഈ പുരുഷന്മാരെ (ഇവർ എഡിസൺ സ്റ്റുഡിയോയിലെ ജോലിക്കാരായിരുന്നിരിക്കണം) മിധുനങ്ങളായി കാണിക്കാൻ ഡിക്സൺ ശ്രമിച്ചു എന്നതിന് തെളിവൊന്നുമില്ല. ഡിക്സൺ വായിക്കുന്ന സംഗീതം കടലിൽ സ്ത്രീകളില്ലാതെയുള്ള ജീവിതത്തെപ്പറ്റിയായതുകൊണ്ട്, ചിലപ്പോൾ ഒരു തമാശയായിട്ടായിരിക്കണം ഈ രംഗം ചിത്രീകരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പുരുഷന്മാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതും സ്വവർഗസ്നേഹം കാരണമാണെന്ന് കരുതുമായിരുന്നില്ലത്രേ. [10] എങ്കിലും ഒരേ ലിംഗത്തിലുള്ള രണ്ടാൾക്കാരെ ചിത്രീകരിക്കുന്ന ആദ്യത്തെ ചലച്ചിത്ര രംഗങ്ങളിലൊന്നാണിത്.

കുറിപ്പുകൾ[തിരുത്തുക]

 1. ഡിക്സണുൾപ്പെടെ ചില സ്രോതസ്സുകളും (2003, p. 53), FilmSound.org-ഉം, വയലിനിസ്റ്റ് ചാൾസ് ഡി'അലാമൈൻ ആയിരുന്നിരിക്കാം എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഇദ്ദേഹം എഡിസണു വേണ്ടി പല സിലിണ്ടറുകളും റിക്കോർഡ് ചെയ്തിട്ടുണ്ട്. ലോഘ്നി (2001), p. 216-ൽ ഈ അവകാശവാദത്തെ ആഴത്തിൽ പരിശോധിച്ച് ഘണ്ഡിക്കുന്നുണ്ട്. ഡി'അലാമൈന്റെ ഒരു ഫോട്ടോ online, അദ്ദേഹമാണ് ഈ ചിത്രത്തിലുള്ളതെന്ന വാദത്തിനെതിരാണ്. ഹെൻട്രിക്സ് (1966), p. 122-ഉം കാണുക.
 2. ഉദാഹരണത്തിന് UNLV Short Film Archive Archived 2007-06-27 at the Wayback Machine. കാണുക. വിക്കിപ്പീഡിയ എഡിറ്റർ ഫ്രാൻസ് ജേക്കബ്സ് താഴെക്കൊടുത്തിരിക്കുന്ന സ്രോതസ്സുകൾ ഡിക്സൺറ്റെ വയലിൻ വാദനവും സോങ് ഓഫ് ദി കാബിൻ ബോയ് എന്ന ഈണവും തമ്മിൽ താരതമ്യം ചെയ്യാനായി നൽകിയിട്ടുണ്ട്. ഡിക്സണാണ് വയലിൻ വായിച്ചതെന്ന വാദത്തിനെ ഈ ലിങ്കുകൾ പിന്തുണയ്ക്കുന്നു:

  ഈ ഒപറയെക്കുറിച്ചുള്ള വിവരണത്തിന് ഗ്ലാഡിസ് ഡേവിഡ്സൺ രചിച്ച ഇരുനൂഋ ഓപറ പ്ലോട്ടുകൾ Archived 2003-07-27 at Archive.is കാണുക. ഇയോൺ മാർറ്റെ 2006 മേയ് 19-നു കൾച്ചർ വാർസ് എന്ന വെബ്സൈറ്റിനു വേണ്ടി രചിച്ച സിനിമയെപ്പറ്റിയുള്ള ഉപന്യാസത്തിൽ Archived 2016-03-03 at the Wayback Machine. ഡിക്സൺ വായിക്കുന്ന സംഗീതം പിയട്രോ മാസ്കാഗ്നിയുടെ കാവല്ലേറിയ റസ്റ്റിക്കാന എന്ന സംഗീതമാണെന്ന് തെറ്റായി അവകാശപ്പെടുന്നുണ്ട്.

 3. Loughney (2001), p. 217.
 4. ലൗഘ്നി (2001) അഭിപ്രായപ്പെട്ടത് ശബ്ദം രണ്ടു മിനിട്ടോളം നീളമുള്ളതാണെന്നായിരുന്നു. (p. 217). മർച്ച് 2000-ൽ തയ്യാറാക്കിയ കുറിപ്പിൽ ഇതിനെ "രണ്ടു മിനിട്ട് നീളമുള്ളത്" എന്നും 2004-ൽ നൽകിയ ഒരു അഭിമുഖത്തിൽ "രണ്ടര മിനിട്ട് നീളമുള്ളത്" എന്നുമാണ് വിവരിക്കുന്നത്.
 5. "യു.എൻ.എൽ.വി. ഹ്രസ്വചിത്ര ശേഘരം". മൂലതാളിൽ നിന്നും 2007-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-16.
 6. Hendricks (1966), pp. 6–8.
 7. റുസ്സോ (1987), pp. 6–7. ഈ വാദത്തെ ഘണ്ഡിക്കുന്ന ലേഘനങ്ങളുണ്ട്. ഉദാഹരണം, ഡിക്സൺ (2003), p. 53; ജസ്റ്റിൻ ഡിഫ്രൈറ്റസ്, "മൂവിംഗ് പിക്ചേഴ്സ്: ഡോക്യുമെന്ററി പുട്ട്സ് മോഡേൺ ഗേ സിനിമ ഇൻ കോണ്ടക്സ്റ്റ്", ബെർക്ലി ഡൈലി പ്ലാനറ്റ്, 2006 ജൂലൈ 7,(ഓൺലൈൻ).
 8. ജുഎർഗൻ മുള്ളർ എഡിറ്റ് ചെയ്ത മൂവീസ് ഓഫ് ദി 90s (ബോൺ: ടാസ്ചെൻ, 2001), p. 147. ലാറി പി. ഗ്രോസ്സിന്റെ അപ് ഫ്രം ദി ഇൻവിസിബിലിറ്റി: ലെസ്ബിയൻസ്, ഗേ മെൻ ആൻഡ് മീഡിയ ഇൻ അമേരിക്ക (ന്യൂ യോർക്ക്: കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്സ്, 2001), p. 57 എന്നിവ കാണുക. ഗ്രോസ്സ് ഇതിനെ "അഞ്ചു മിനിട്ട് നീളമുള്ള പരീക്ഷണ ചിത്രം" എന്നും തെറ്റായി വിവരിക്കുന്നുണ്ട്. ആണുങ്ങൾ "എഡിസൺ ഗ്രാമഫോണിലെ സംഗീതത്തിനൊപ്പം നൃത്തം വയ്ക്കുകയാണ്" എന്നും പറയുന്നു. "ഡിക്സൺ ഈ ലാഘവത്തോടെയുള്ള സീനിലൂടെ എന്താണുദ്ദേശിച്ചതെന്ന് അറിയില്ല" എന്ന് അദ്ദേഹം സത്യസന്ധമായി സമ്മതിക്കുന്നുണ്ട്.
 9. ദി ഗേ ഷൂ ക്ലാർക്ക് എന്ന 1903-ൽ എഡ്വിൻ എസ്. പോർട്ടർ സംവിധാനം ചെയ്ത എഡിസൺ മാനുഫാക്ചറിംഗ് കമ്പനിയുടെ ചിത്രം ഉദാഹരണമാണ്.

  സ്റ്റാറ്റിക് ലോംഗ് ഷോട്ട്. ഒരു ക്ലാർക്ക് വൃത്തിയാക്കലിൽ വ്യാപൃതനായിരിക്കുമ്പോൾ രണ്ടു സ്ത്രീകൾ പ്രവേശിക്കുന്നു. യുവതി ക്ലാർക്കിനു മുന്നിൽ ഇരിക്കുന്നു. പ്രായമുള്ള സ്ത്രീയുടെ ശ്രദ്ധ തിരിയുമ്പോൾ ക്ലാർക്ക് യുവതിയെ ഷൂ ധരിപ്പിക്കാൻ ശ്രമിക്കുന്നു. ക്ലോസ് അപ് ഷോട്ടിൽ ക്ലാർക്ക് യുവതിയുടെ കാലുകൾ തലോടുന്നതു കാണിക്കുന്നു. യുവതിയുടെ നീളമുള്ള പാവാട ഇതോടൊപ്പം ഉയരുന്നു. പ്രേക്ഷകർക്ക് യുവതിയുടെ സ്റ്റോക്കിംഗ് ധരിച്ച കാല് കാണാൻ സാധിക്കുന്നുണ്ട്. ആദ്യത്തെ ലോംഗ് ഷോട്ടിലേയ്ക്ക് തിരിച്ചെത്തുന്ന സീനിൽ ക്ലാർക്ക് യുവതിയെ ചുംബിക്കുകയും പ്രായമുള്ള സ്ത്രീ ഇതു കണ്ട് ക്ലാർക്കിന്റെ ശിരസിൽ കുട കൊണ്ടടിക്കുകയും ചെയ്യുന്നുണ്ട്.

  ലിൻഡ വില്യംസ്, ഹാർഡ് കോർ: പവർ, പ്ലഷർ, ആൻഡ് ദി "ഫ്രെൻസി ഒഫ് ദി വിസിബിൾ" , exp. ed. (ബെർക്ക്ലി, ലോസ് ആഞ്ചൽസ്, ആൻഡ് ലണ്ടൻ: യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്, 1999), pp. 65–66.

 10. ജോൺ സി. വോയുടെ ദി ക്ലാസ് ഓഫ് 1846: ഫ്രം വെസ്റ്റ് പോയിന്റ് ടു അപ്പോമാടോക്സ്-സ്റ്റോൺവാൾ ജാക്സൺ, ജോർജ് മക്ക്ലെല്ലൻ ആൻഡ് ദൈർ ബ്രദേഴ്സ്" (ബാലന്റൈൻ ബുക്സ്: 1994), pp. 19, 131, 138.

അവലംബം[തിരുത്തുക]

പ്രസിദ്ധീകൃതമായവ[തിരുത്തുക]

 • Dixon, Wheeler Winston (2003). Straight: Constructions of Heterosexuality in the Cinema (Albany: State University of New York Press, 2003). ISBN 0-7914-5623-4
 • Hendricks, Gordon (1966). The Kinetoscope: America's First Commercially Successful Motion Picture Exhibitor. New York: Theodore Gaus' Sons. Reprinted in Hendricks, Gordon (1972). Origins of the American Film. New York: Arno Press/New York Times. ISBN 0-405-03919-0
 • Loughney, Patrick (2001). “Domitor Witnesses the First Complete Public Presentation of the Dickson Experimental Sound Film in the Twentieth Century,” in The Sounds of Early Cinema, ed. Richard Abel and Rick Altman (Bloomington: Indiana University Press), 215–219. ISBN 0-253-33988-X
 • Russo, Vito (1987). The Celluloid Closet: Homosexuality in the Movies, rev. ed. (New York: Harper & Row). ISBN 0-06-096132-5

ലിങ്കുകൾ[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]