ഡയസ്ട്രോഫിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവർത്തനിക (tectonic) പ്രതിഭാസത്തിന്റെ ഫലമായി ഭൂവത്ക്കത്തിലുണ്ടാകുന്ന ചലനങ്ങളാണ് ഡയസ്ട്രോഫിസം. വൻകരകൾ, കടലിന്റെ അടിത്തട്ട്, പീഠഭൂമി, പർവതനിരകൾ എന്നിവയുടെ രൂപീകരണവും ഡയസ്ട്രോഫിസത്തിൽ ഉൾപ്പെടുന്നു. കോർഡില്ലെറൻ ഭൂപ്രദേശത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളുടെ നിർവചനാർഥം ജെ. ഡബ്ളിയൂ. പവ്വൽ[1] എന്ന ഭൗമശാസ്ത്രജ്ഞനാണ് ഡയസ്ട്രോഫിസം എന്ന പദം സന്നിവേശിപ്പിച്ചത്. പവ്വലിന്റെ സഹപ്രവർത്തകൻ ജെ. കെ. ഗിൽബർട്ട് ഡയസ്ട്രോഫിസത്തെ രണ്ടായി വർഗീകരിച്ചു:

  1. ഓറോജനി (പർവതരൂപീകരണം)[2]
  2. എപ്പിറോജനി (ഭൗമോപരിതലത്തിലുണ്ടാകുന്ന ലഘു ഉയർച്ചകളും അവനമനങ്ങളും).[3]

ഭൗമോപരിതലത്തിലെ മാറ്റങ്ങൾ[തിരുത്തുക]

ഭൗമോപരിതലത്തിന് രൂപവൈകൃതം സൃഷ്ടിക്കുന്ന തുടർ പ്രതിഭാസമാണ് ഡയസ്ട്രോഫിസം. അസ്ഥിര മേഖലകളിലെ ആധുനിക ചലനങ്ങൾ പ്രധാന ഭൂചലനങ്ങൾക്കും ഭൗമോപരിതലത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും നിദാനമാകാറുണ്ട്. ഹിമയുഗത്തിന് ശേഷമുളള ഭൂവിജ്ഞാനീയ കാലഘട്ടങ്ങളിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങൾക്ക് സംഭവിച്ച ഉയർച്ചയും ഡയസ്ട്രോഫിസത്തിന് ഉദാഹരണമായിപ്പറയാം. ശക്തമായ ഡയസ്ട്രോഫിക് പ്രവർത്തനങ്ങൾ അഗ്നിപർവതങ്ങൾക്കും കായാന്തരീകരണത്തിനും കാരണമാകാറുണ്ട്. ഡയസ്ട്രോഫിസത്തിന്റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്.

അവലംബം[തിരുത്തുക]

  1. http://www.facebook.com/pages/JW-Powell/105995759439846 J.W. Powell | Facebook
  2. http://www.britannica.com/EBchecked/topic/433042/orogeny orogeny (geology) -- Britannica Online Encyclopedia
  3. http://www.britannica.com/EBchecked/topic/189473/epeirogeny epeirogeny (geomorphology) -- Britannica Online Encyclopedia

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയസ്ട്രോഫിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയസ്ട്രോഫിസം&oldid=1693444" എന്ന താളിൽനിന്ന് ശേഖരിച്ചത്