ഡപ്പാങ്കൂത്ത്
തമിഴ്‌നാട്ടിൽ കാണപ്പെടുന്ന ഒരു നാടോടി സംഗീത കലാരൂപമാണ് ഡപ്പാങ്കൂത്ത് [1],[2]. ഭരതനാട്യം , കഥകളി എന്നിവയിൽ നിന്നു വ്യത്യസ്തമായി ഇതൊരു അനൗപചാരിക നൃത്ത കലാ രൂപമാണ്. ഇതിനു കൃത്യമായ നൃത്തച്ചുവടുകളില്ല . തമിഴ്നാട്ടിലെ മറ്റ് കലാ രൂപങ്ങളായ കുമ്മി , കോലാട്ടം എന്നിവകളെ പോലെ ഇതും പാരമ്പര്യമായി കൈമാറി വരുന്നവയാണ്.
വേഷം
[തിരുത്തുക]ഏതു വേഷവും ധരിക്കാമെങ്കിലും, അധികവും ലുങ്കിയാണ് ഉപയോഗിക്കുന്നത്. അതിന്റെ താഴ് ഭാഗം മുകളിലേക്ക് ഉയർത്തി കെട്ടുകയും ചെയ്യും. വരകളുള്ള ട്രൗസറുകൾക്ക് മുകളിലാണ് ലുങ്കി ധരിക്കാറുള്ളത്. രണ്ടോ മൂന്നോ ബട്ടണുകളുള്ള കുപ്പായവും നെഞ്ചിന്റെ ഭാഗം തുറന്ന രീതിയിൽ ധരിക്കും. അതിന്റെ താഴ്ഭാഗം പരസ്പരം കെട്ടിയിരിക്കും . കയ്യിലും നെറ്റിയിലും തുവാലകൾ കെട്ടുന്നതും സാധാരണയാണ്. കാണികളുടെ കൂകി വിളിയും , കൈയ്യടിയും , പടക്കം പൊട്ടിക്കലും ഈ നൃത്ത കലക്ക് കൊഴുപ്പേകാറുണ്ട്.
സംഗീത ഉപകരണങ്ങൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1]|Dappan koothu
- ↑ [2][പ്രവർത്തിക്കാത്ത കണ്ണി]|Dappan koothu explained