ട്രേസി ഉൾമാൻ
ട്രേസി ഉൾമാൻ | |||||||
---|---|---|---|---|---|---|---|
ജനനം | ട്രേസ് ഉൾമാൻ 30 ഡിസംബർ 1959 സ്ലോവ്, ബെർക്ക്ഷയർ, ഇംഗ്ലണ്ട് | ||||||
പൗരത്വം |
| ||||||
കലാലയം | ഇറ്റാലിയ കോണ്ടി അക്കാദമി ഓഫ് തിയേറ്റർ ആർട്സ് | ||||||
തൊഴിൽ |
| ||||||
സജീവ കാലം | 1976–ഇതുവരെ | ||||||
Works | Full list | ||||||
ജീവിതപങ്കാളി(കൾ) | അലൻ മക്‌കൗൺ | ||||||
കുട്ടികൾ | 2 | ||||||
പുരസ്കാരങ്ങൾ | Full list | ||||||
| |||||||
Musical career | |||||||
വിഭാഗങ്ങൾ | |||||||
ഉപകരണ(ങ്ങൾ) | Vocals | ||||||
വർഷങ്ങളായി സജീവം | 1983–1985 | ||||||
ലേബലുകൾ | Stiff |
ട്രേസി ഉൾമാൻ (ജനനം: ട്രേസ് ഉൽമാൻ; 30 ഡിസംബർ 1959) ഒരു ബ്രിട്ടീഷ്-അമേരിക്കൻ നടി, ഹാസ്യനടി, ഗായിക, രചയിതാവ്, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എ കിക്ക് അപ്പ് ദ എയ്റ്റീസ് (റിക് മായൽ, മിറിയം മാർഗോളീസ് എന്നിവരോടൊപ്പം), ത്രീ ഓഫ് എ കൈൻഡ് (ലെന്നി ഹെൻറി, ഡേവിഡ് കോപ്പർഫീൽഡ് എന്നിവരോടൊപ്പം) എന്നീ ബ്രിട്ടീഷ് ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയാണ് അവർ അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. ഒരു ഹ്രസ്വകാലം സംഗീതാലാപന രംഗത്ത് പ്രവർത്തിച്ചശേഷം ഡോൺ ഫ്രെഞ്ച്, ജെന്നിഫർ സോണ്ടേഴ്‌സ് എന്നിവരോടൊപ്പം ഗേൾസ് ഓൺ ടോപ്പ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയിൽ കാൻഡിസ് വാലന്റൈൻ എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു.
ആദ്യകാലജീവിതം
[തിരുത്തുക]ട്രേസ് ഉൾമാൻ എന്ന പേരിൽ ബ്രിട്ടീഷ് റോമൻ പാരമ്പര്യമുള്ള[1] ഡോറിൻ (മുമ്പ്, ക്ലീവർ; 1929–2015), റോമൻ കത്തോലിക്കാ വിശ്വാസിയായ[2] ആന്റണി ജോൺ ഉൽമാൻ (1917–1966) ദമ്പതികളുടെ രണ്ട് പെൺമക്കളിൽ ഇളയവളായി[3] ബക്കിംഗ്ഹാംഷെയറിലെ (ഇപ്പോൾ ബെർക്‌ഷെയർ)[4] സ്ലോവിലാണ് ട്രേസി ഉൾമാൻ ജനിച്ചത്.
അവലംബം
[തിരുത്തുക]- ↑ Ullman 1998, പുറം. 98
- ↑ The International Who's Who 2004. Psychology Press. 2003. p. 1712. ISBN 9781857430813.
- ↑ "Return of the Prodigal Daughter". The Daily Telegraph. 5 July 1997. Archived from the original on 26 February 2016. Retrieved 29 August 2018.
- ↑ Graustark, Barbara (12 November 1984). "Tracey Ullman Is Sitting Pretty as the Queen of Parody and Pops". People. Archived from the original on 10 June 2015. Retrieved 10 June 2015.