ഉള്ളടക്കത്തിലേക്ക് പോവുക

ട്രാൻസ് സൈബീരിയൻ റെയിൽപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  ട്രാൻസ് സൈബീരിയൻ റെയിൽപ്പാത
പ്രമാണം:File:VL 85-022 container train.jpg
VL85 container haul along the coast of Lake Baikal (2008)
അടിസ്ഥാനവിവരം
സം‌വിധാനംFER, SZhD, V-SibZhD, Z-SibZhD, KrasZhD, SvZhD, ZabZhD
അവസ്ഥOperational
സ്ഥാനം Russia
തുടക്കംMoscow Yaroslavsky
ഒടുക്കംVladivostok
പ്രവർത്തനം
പ്രാരംഭംജൂൺ 21, 1904 (1904-06-21)
ഉടമGovernment of Russia
പ്രവർത്തകർRussian Railways
മേഖലLong-haul route
സാങ്കേതികം
പാതയുടെ ഗേജ്1,520 mm (4 ft 11 2732 in) Russian gauge
ട്രാൻസ് സൈബീരിയൻ ലൈൻ ചുവന്ന നിറത്തിൽ; ബൈക്കൽ അമുർ മെയിൻലൈൻ പച്ച നിറത്തിൽ

ചരിത്രപരമായി ഗ്രേറ്റ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്നതും പലപ്പോഴും ട്രാൻസ്സിബ് എന്ന് ചുരുക്കി വിളിക്കപ്പെടുന്നതുമായ ട്രാൻസ്-സൈബീരിയൻ റെയിൽവേ, യൂറോപ്യൻ റഷ്യയെ റഷ്യൻ ഫാർ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ റെയിൽവേ സംവിധാനമാണ്.[1] ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടിപ്പാതയാണ് ട്രാൻസ് സൈബീരിയൻ റെയിൽപ്പാത.[2] 9,289 കിലോമീറ്ററാണ് (5,772 മൈൽ) ഇതിന്റെ ആകെ ദൈർഘ്യം. 8 ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താൻ എടുക്കുന്നത്. റഷ്യയിലാണ് ഈ റെയിൽപ്പാത.

റഷ്യൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ, അലക്സാണ്ടർ മൂന്നാമനും മകൻ നിക്കോളാസ് രണ്ടാമനും വ്യക്തിപരമായി നിയമിച്ച സർക്കാർ മന്ത്രിമാർ 1891 നും 1916 നും ഇടയിൽ റെയിൽവേ ശൃംഖലയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു. പൂർത്തിയാകുന്നതിനു മുമ്പുതന്നെ, ഈ പാത സഞ്ചാരികളെ ആകർഷിക്കുകയും അവർ തങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.[3] 1916 മുതൽ, ട്രാൻസ്-സൈബീരിയൻ റെയിൽവേ മോസ്കോയെ വ്ലാഡിവോസ്റ്റോക്കുമായി നേരിട്ട് ബന്ധിപ്പിച്ചു. 2021 മുതൽ, റഷ്യയുടെ അയൽക്കാരായ മംഗോളിയ, ചൈന, ഉത്തര കൊറിയ എന്നിവയുമായി റെയിൽപ്പാതയെ ബന്ധിപ്പിക്കുന്ന വിപുലീകരണ പദ്ധതികൾ പുരോഗമിക്കുന്നു.[4][5]കൂടാതെ, റഷ്യൻ ദ്വീപായ സഖാലിൻ, ജാപ്പനീസ് ദ്വീപായ ഹോക്കൈഡോ എന്നിവ വഴി പ്രധാന ഭൂപ്രദേശങ്ങളുമായി റെയിൽവേയെ ബന്ധിപ്പിക്കുന്നതായ പുതിയ പാലങ്ങളോ തുരങ്കങ്ങളോ ഉപയോഗിച്ച് ജപ്പാനിലെ ടോക്കിയോയിലേക്ക് ഈ ശൃംഖല വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്.[6]

1860ൽ വോസ്റ്റോക്കിന്റെ നിർമ്മാണത്തോടേയാണ് റഷ്യയുടെ പസഫിക് തീരത്ത് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാർഗ്ഗങ്ങൾ അപ്പോഴും അസാദ്ധ്യമായിരുന്നു. 1891ൽ അലക്സാണ്ടർ മൂന്നാമൻ ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. 1905ൽ ആണ് റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്നത്.

പടിഞ്ഞാറ് മോസ്കോ നഗരം മുതൽ കിഴക്ക് വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള ദൂരത്തേയാണ് ഈ റെയിൽപ്പാത കൂട്ടിയിണക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ

[തിരുത്തുക]

ഗതാഗത ദിശ

[തിരുത്തുക]
View from the rear platform of the Simskaia Station of the Samara-Zlatoust Railway, ca. 1910
Bashkir switchman near the town Ust' Katav on the Yuryuzan River between Ufa and Cheliabinsk in the Ural Mountain region, ca. 1910
The marker for kilometer 9,288, at the end of the line in Vladivostok

മോസ്കോയിൽ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്. പ്രധാന പാതയുടെ കൈവഴികളായി ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂരി എന്നീ പാതകൾ കൂടി നിർമ്മിയ്ക്കപ്പെട്ടു. ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തൂർ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാൻസ് മംഗോളിയൻ പാത. വടക്കൻ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാൻസ് മഞ്ചൂരി. ബൈക്കൽ തടാകത്തിന്റെ വടക്കൻ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാൽ-ആമർ പാത. 1984ലാണ് ഇതിന്റെ പണി പൂർത്തിയാവുന്നത്.

ട്രാൻസ്-സൈബീരിയൻ ലൈൻ

[തിരുത്തുക]

ട്രാൻസ്-മഞ്ചൂറിയൻ ലൈൻ

[തിരുത്തുക]

ട്രാൻസ്-മംഗോളിയൻ‍ ലൈൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Lonely Planet Guide to the Trans-Siberian Railway" (PDF). Lonely Planet Publications. Archived from the original (PDF) on 5 September 2012.
  2. Thomas, Bryn; McCrohan, Daniel (2019). Trans-Siberian Handbook: The Guide to the World's Longest Railway Journey with 90 Maps and Guides to the Route, Cities and Towns in Russia, Mongolia and China (10 ed.). Trailblazer Publications. ISBN 978-1912716081. Retrieved 15 October 2020.
  3. Meakin, Annette, A Ribbon of Iron (1901), reprinted in 1970 as part of the Russia Observed series (Arno Press/New York Times)(OCLC 118166).
  4. "Russia offers a bridge across history to connect Tokyo to the Trans-Siberian railway". siberiantimes.com. Archived from the original on 2017-12-01. Retrieved 2017-12-11.
  5. "New 8,400 mile train journey will connect London to Tokyo". The Independent. 2017-09-08. Retrieved 2020-11-11.
  6. "Russia offers a bridge across history to connect Tokyo to the Trans-Siberian railway". siberiantimes.com. Archived from the original on 2017-12-01. Retrieved 2017-12-11.

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ട്രാൻസ് സൈബീരിയൻ റെയിൽപ്പാത യാത്രാ സഹായി

External videos
on RT Documentary Official YouTube Channel(in English)
Trans-Siberian Odyssey (Trailer) യൂട്യൂബിൽ
Sad holiday parting & bumpy start – Trans-Siberian Odyssey (E1) യൂട്യൂബിൽ
Irate passengers, strange guests & holiday cheer – Trans-Siberian Odyssey (E2) യൂട്യൂബിൽ
Father Frost and a Snowmaiden pay the train a visit – Trans-Siberian Odyssey (E3) യൂട്യൂബിൽ
Father Frost and a Snowmaiden pay the train a visit – Trans-Siberian Odyssey (E4) യൂട്യൂബിൽ
Cabin fever, Christmas carols, and a concerning call – Trans-Siberian Odyssey (E5) യൂട്യൂബിൽ
Bargains in Russia's Far East & short circuit in a freight car – Trans-Siberian Odyssey (E6) യൂട്യൂബിൽ
Food poisoning on board & a tough decision – Trans-Siberian Odyssey (E7) യൂട്യൂബിൽ
Raw nerves, ruined rendezvous, and a tragedy dodged – Trans-Siberian Odyssey (E8) യൂട്യൂബിൽ
A joyous arrival & nervous reunion – Trans-Siberian Odyssey (E9) യൂട്യൂബിൽ