ട്രാൻസ്‌ഫോർമേഴ്‌സ്‌ ആൻഡ്‌ ഇലക്ട്രിക്കൽസ്‌ കേരള ലിമിറ്റഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Transformers And Electricals Kerala Limited
Public Sector Undertaking
വ്യവസായംElectrical Manufacturing and Sales
സ്ഥാപിതംഡിസംബർ 9, 1963; 58 വർഷങ്ങൾക്ക് മുമ്പ് (1963-12-09) in Angamaly[1]
ആസ്ഥാനം,
പ്രധാന വ്യക്തി
[2]
ഉത്പന്നംPower transformers, current transformers, voltage transformers
ഉടമസ്ഥൻJoint venture between Government of Kerala and NTPC Limited[3]
Number of employees
658[2]
വെബ്സൈറ്റ്www.telk.com
ടെൽക്ക്

ട്രാൻസ്ഫോർമേഴ്സ് ആന്റ് ഇലക്ട്രിക്കൽസ് ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമാണ് ടെൽക്ക്. അങ്കമാലി റെയിൽവേസ്റ്റേഷന്റെ അടുത്തായിട്ടാണ് ടെൽക്ക് സ്ഥിതിചെയ്യുന്നത്. അത്യുന്നത വോൾട്ടേജിലുള്ള ഇലക്ട്രിക്കൽ ഘടകഭാഗങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ടാണ് ടെൽക്ക് ആരംഭിച്ചത്. പവർ ട്രാൻസ്ഫോർമ്മറുകൾ, കറന്റ് ട്രാൻസ്ഫോർമ്മറുകൾ, പൊട്ടൻഷ്യൽ ട്രാൻസ്ഫോർമ്മറുകൾ, ഓൺലോഡ് ടാപ്പ് ചെയ്ഞ്ചിങ്ങ് ഗിയർ മുതലായവയാണ് ടെൽക്കിന്റെ പ്രധാന ഉത്പ്പന്നങ്ങൾ.

ചരിത്രം[തിരുത്തുക]

1963 ൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണ് ടെൽക്ക് ആരംഭിക്കുന്നത്. ഹിറ്റാച്ചി കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് തുടക്കം. 2007 മുതൽ ടെൽക്ക് കേരള സർക്കാരിന്റെയും, എൻ.ടി.പി.സി.യുടെയും സംയുക്ത സംരംഭമായി പ്രവർത്തിച്ചുവരുന്നു. 1978 ൽ ഇന്ത്യയിലെ ആദ്യത്തെ 400 KV പവർ ട്രാൻസ്ഫോർമ്മർ നിർമ്മിച്ചത് ടെൽക്കാണ്.

ഉത്പന്നങ്ങൾ[തിരുത്തുക]

 • പവർ ട്രാൻസ്ഫോർമറുകൾ
 • വോൾട്ടേജ് ട്രാൻസ്ഫോർമറുകൾ
 • കറന്റ് ട്രാൻസ്ഫോർമ്മറുകൾ
 • ട്രാൻസ്ഫോർമർ ബുഷിംഗുകൾ

ലാഭ-നഷ്ട വിശകലനം[തിരുത്തുക]

വർഷം വിറ്റുവരവ് (കോടിയിൽ) ലാഭം / നഷ്ടം (കോടിയിൽ)
2014-2015 132 33 (നഷ്‌ടം)[4]
2015-2016 155 14.78 (നഷ്‌ടം)[5]
2016-2017 160 1.06 (ലാഭം)[6]
2017-2018 186 6.38 (ലാഭം)[4]

അവലംബം[തിരുത്തുക]

 1. "TRANSFORMERS AND ELECTRICALS KERALA LTD - Company, directors and contact details". www.zaubacorp.com. ശേഖരിച്ചത് 2018-04-10.
 2. 2.0 2.1 "Transformers & Electricals Kerala Ltd. | IEEMA". ieema.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-10.
 3. "Joint Venture | NTPC". www.ntpc.co.in (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2015-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-10.
 4. 4.0 4.1 "ടെൽക്ക് ലാഭത്തിലായി : ലാഭം - ഒരുകോടി ആറു ലക്ഷം". mathrubhumi. ശേഖരിച്ചത് 13 ജൂലൈ 2018.
 5. "ടെൽക്ക് നഷ്ടത്തിൽ". ഏഷ്യാനെറ്റ് ന്യൂസ്. 04 ജനുവരി 2017. ശേഖരിച്ചത് 13 ജൂലൈ 2018. Check date values in: |date= (help)
 6. "ടെൽക് ജീവനക്കാർക്ക് 5 കോടിയുടെ ആനുകൂല്യങ്ങൾ നൽകി". ദേശാഭിമാനി. ശേഖരിച്ചത് 13 ജൂലൈ 2018.

പുറം താളുകൾ[തിരുത്തുക]

 1. www.telk.com - ഓഫീഷ്യൽ വെബ്സൈറ്റ്
 2. http://telk.com/UserFiles/telk/File/WEB-MALAYALAM-VERSION.pdf

ചിത്രശാല[തിരുത്തുക]