ട്രാൻസ്ഫറൻസ്
ദൃശ്യരൂപം
മനഃശാസ്ത്രത്തിൽ, ഒരു രോഗിയുടെ മനസ്സിലെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ ചിന്തകളും മറ്റൊരാളിലേക്ക്, പ്രത്യേകിച്ചും ഒരു മനോരോഗ ചികിത്സകനിലേക്ക് പകർന്നുകൊണ്ട് അവ വീണ്ടും അനുഭവിച്ചറിയുന്ന ഒരു ചികിത്സാരീതിയാണ് ട്രാൻസ്ഫറൻസ്. രോഗിയുടെ അബോധ മനസ്സിൽ അടിച്ചമർത്തപ്പെട്ടിരുന്ന ഭയാനകവും ദുഃഖകരമായ വസ്തുതകളും നിറവേറ്റാൻ കഴിയാതിരുന്ന ആഗ്രഹങ്ങളും മറ്റും ഇതിലൂടെ അയാളുടെ ബോധ മനസ്സിലേക്ക് കടന്നുവരുന്നു. ഈ പ്രക്രിയയിലൂടെ രോഗിക്ക് രോഗശമനമുണ്ടാകുമെന്ന് സൈക്കോ അനാലിസിസ് എന്ന മനഃശാസ്ത്ര രീതിയുടെ ഉപജ്ഞാതാവായ സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു.[1] ചില സന്ദർഭങ്ങളിൽ ഈ രീതി അനുചിതമാണെന്നും പഠനങ്ങളുണ്ട്.[2][3][4]
അവലംബം
[തിരുത്തുക]- ↑ എൻ ബാബു, ഡോ. (2016). സിഗ്മണ്ട് ഫ്രോയിഡ്. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 978-81-200-4013-7.
- ↑ Kapelovitz, Leonard H. (1987). To Love and To Work/A Demonstration and Discussion of Psychotherapy. p. 66.
- ↑ Webster's New Collegiate Dictionary (8th ed. 1976).
- ↑ Webster's New World Dictionary of the American Language (2nd College Ed. 1970).