ട്രഫാൽഗർ സ്ക്വയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലണ്ടൻ നഗരത്തിന്റെ മദ്ധ്യഭാഗത്തുള്ള പൊതുജനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ് ട്രഫാൽഗർ സ്ക്വയർ. 1805-ലെ ട്രഫാൽഗർ യുദ്ധവിജയത്തെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ പേരിട്ടിരിക്കുന്നത്.

പേര്[തിരുത്തുക]

1805-ൽ ബ്രിട്ടന്റെ നാവികപ്പടയോടു നെപ്പോളിയൻ ബോണപ്പാർട്ട് തോറ്റ സ്ഥലമാണ്‌ സ്പാനീഷ്‌ മുനമ്പിലെ ട്രഫാൽഗർ. തുടർന്നും പത്തു കൊല്ലം കൂടി നെപ്പോളിയൻ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കൽ കൂടി ബ്രിട്ടനെ ആക്രമിക്കാൻ അദ്ദേഹം ധൈര്യം കാടിയില്ല. അവസാനം വെല്ലിംഗ്ടൺ പ്രഭുവിനാൽ തോൽപ്പിക്കപ്പെടുകയും ചെയ്തു.

ചരിത്രസ്മാരകങ്ങൾ[തിരുത്തുക]

നെൽസൺ പ്രതിമ

പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും നിർമ്മിക്കുന്നതിൽ വലിയ താൽപ്പര്യം ഇല്ലാത്തവരാണ് ബ്രിട്ടീഷ്‌ ജനത. എന്നാൽ അപൂർവ്വം ചില പോരാളികൾക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടെർലൂവിൽ വെന്നിക്കൊടി പാറിച്ച വെല്ലിങ്ങ്ടൺ പ്രഭുവിനും ട്രഫാൽഗറിൽ വിജയം കൈവരിച്ച ഹൊറോഷ്യോ നെൽസണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു കൊണ്ടേയിരിക്കുന്നു. നെൽസൺ പ്രതിമകൾ പലതുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌, ഏറ്റവും ഉയരത്തിൽ നിലകൊള്ളുന്ന, ട്രഫാൽഗർ സ്ക്വയറിന്റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ 18 അടി ഉയരമുള്ള പ്രതിമയാണ്‌.


1843-ൽ സ്ഥാപിക്കപ്പെട്ട നെൽസൺ സ്തൂപമാണ്‌ ട്രഫാൽഗർ സ്ക്വയറിലെ പ്രധാന ആകർഷണകേന്ദ്രം. പോർട്സ്മൗത്തിൽ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ നാവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്തനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രഫാൽഗർ_സ്ക്വയർ&oldid=3819550" എന്ന താളിൽനിന്ന് ശേഖരിച്ചത്