ട്യൂണിങ് ഫോർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്യൂണിങ് ഫോർക്ക്

ഒരു നിശ്ചിത ആവൃത്തിയിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്ന ഉപകരണം. ഒരു പിടിയും U ആകൃതിയിൽ വളഞ്ഞ രണ്ട് സമാന്തര ഭുജങ്ങളും ചേർന്ന ഈ ഉപകരണം ഉരുക്കുകൊണ്ടു നിർമിച്ചിരിക്കുന്നു.ഇതിലെ ലോഹദണ്ഡുകളെ കമ്പനം ചെയ്യിക്കുമ്പോൾ അവ വ്യക്തവും സ്ഥിരവും ആയ, ഒറ്റ ആവൃത്തിയിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്നു. സംഗീതോപകരണങ്ങളുടെ അടിസ്ഥാനസ്വരം കണ്ടുപിടിക്കുന്നതിനും അവ കൃത്യമായി ട്യൂൺ ചെയ്യുന്നതിനും ശബ്ദശാസ്ത്രപരീക്ഷണങ്ങളിൽ ആവൃത്തി നിർണയിക്കുന്നതിനും ഉള്ള പ്രധാന മാനദണ്ഡമായിട്ടാണ് ട്യൂണിങ് ഫോർക്കുകൾ സാധാരണയായി ഉപയോഗിക്കുന്നത്.

വിവരണം[തിരുത്തുക]

1711-ൽ ജോൺ ഷോർ എന്ന ഇംഗ്ലീഷ് സംഗീതജ്ഞനാണ് ട്യൂണിങ് ഫോർക്ക് ആദ്യമായി നിർമിച്ചത്. സൗകര്യപ്രദമായ ഒരു കട്ടയിൽ അടിച്ച് ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യിക്കുമ്പോൾ അതിന്റെ ലോഹദണ്ഡുകൾ ഇടവിട്ട് പരസ്പരം അടുത്തും അകന്നും സ്പന്ദിച്ച് അനുപ്രസ്ഥ ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു. ഈ ശബ്ദത്തിന്റെ അഭീഷ്ണത പ്രോങുകളുടെ കമ്പന നിരക്കിന് ആനുപാതികമായിരിക്കും. ഈ നിരക്കാകട്ടെ പ്രോങുകളുടെ നീളത്തേയും കട്ടിയേയും ആശ്രയിച്ചിരിക്കുകയും ചെയ്യും. ദണ്ഡുകളുടെ സ്പന്ദനങ്ങൾ വളരെ ശുദ്ധമായതിനാൽ ഹാർമോണിക അധിസ്വരങ്ങളോ സമ്മിശ്രസ്വരങ്ങളോ ഇല്ലാത്ത ഒറ്റ ആവൃത്തിയിലുള്ള ശുദ്ധസ്വര മായിരിക്കും ട്യൂണിങ് ഫോർക്കിന്റേത്.

ആവൃത്തി കണ്ടുപിടിയ്ക്കാൻ[തിരുത്തുക]

ട്യൂണിങ് ഫോർക്കിന്റെ ആവൃത്തി അതിന്റെ പരിമാണത്തേയും നിർമ്മിച്ച വസ്തുവിനേയും ആശ്രയിച്ചിരിക്കുന്നു.[1]

പ്രോഗ്സുകൾക്ക് സിലിണ്ടറിക്കൽ ആകൃതിയാണെങ്കിൽ,[2]
  • f = ഫോർക്കിന്റെ ആവൃത്തി ഹെർട്സിൽ.
  • A = പ്രൊംഗ്സിന്റെ പരിച്ഛേദ വിസ്തീർണ്ണം മീറ്റർ സ്ക്വയറിൽ.
  • l = പ്രൊംഗ്സിന്റെ നീളം മീറ്ററിൽ.
  • E = യംഗ്സ് മോഡുലസ്
  • ρ = ആപേക്ഷിക സാന്ദ്രത
  • R = പ്രോംഗ്സിന്റെ ആരത്തിന്റെ നീളം മീറ്ററിൽ.

ഉപയോഗങ്ങൾ[തിരുത്തുക]

സംഗീത സ്കെയിലിലെ എല്ലാ സ്വരങ്ങൾക്കും വേണ്ടിയുള്ള ട്യൂണിങ് ഫോർക്കുകൾ നിർമ്മിക്കാവുന്നതാണ്. എങ്കിലും മിക്ക ഓർക്കെസ്ട്രാകളുടേയും അടിസ്ഥാന ട്യൂണിങ് നോട്ടിന് ആവശ്യമായ ആവൃത്തികളിലാണ് ഇവ നിർമ്മിക്കാറുള്ളത്. സെക്കൻഡിൽ 440 കമ്പനങ്ങൾ എന്നതാണ് ട്യൂണിങ് ഫോർക്കുകൾക്ക് സർവസാധാരണമായി അംഗീകരിച്ചിട്ടുള്ള ആവൃത്തി.

ശബ്ദവുമായി ബന്ധപ്പെട്ട ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ട്യൂണിങ് ഫോർക്കുകളുടെ രൂപകല്പനയിലും മാറ്റം വരുത്താറുണ്ട്. അനുനാദ പേടകം ഘടിപ്പിച്ച ഫോർക്കുകൾ ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഉപകരിക്കുന്നു. കുറേ നേരത്തേക്ക് ആയാമം ചുരുങ്ങാതെ സ്പന്ദിക്കുന്ന ട്യൂണിങ് ഫോർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ വിദ്യുത്പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും, സെക്കൻഡിൽ 1000 വരെ ഉയർന്ന ആവൃത്തി കൈവരിക്കേണ്ടപ്പോൾ ഇലക്ട്രോണിക വാൽവ് പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്യൂണിങ്_ഫോർക്ക്&oldid=2282914" എന്ന താളിൽനിന്ന് ശേഖരിച്ചത്