ടോപ്പ് അലബി
ടോപ്പ് അലബി | |
---|---|
ജനനം | |
തൊഴിൽ | സുവിശേഷ ഗായിക നടി ചലച്ചിത്ര സംഗീതസംവിധായിക |
അറിയപ്പെടുന്നത് | സുവിശേഷ സംഗീതം |
കുട്ടികൾ | 3 |
ഒരു നൈജീരിയൻ സുവിശേഷ ഗായികയും[1] ചലച്ചിത്ര സംഗീത സംവിധായികയും[[2] നടിയുമാണ് ടോപ്പ് അലബി (ജനനം 27 ഒക്ടോബർ 1970).[3] ഓരേ ടി ഓ കോമൺ എന്നും അഗ്ബോ യേശു എന്നും അവർ അറിയപ്പെടുന്നു. [4][5]
ജീവചരിത്രം
[തിരുത്തുക]നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിൽ 1970 ഒക്ടോബർ 27 ന് പാ ജോസഫ് അകിന്യേലെ ഒബയോമിയുടെയും മാഡം ആഗ്നസ് കെഹിൻഡെ ഒബയോമിയുടെയും മകളായി കുടുംബത്തിലെ മൂന്ന് മക്കളിൽ ഏക മകളായി അലബി ജനിച്ചു. നൈജീരിയയിലെ ഒഗുൻ സ്റ്റേറ്റിലെ ഇമെക്കോയിലെ യെവാ സ്വദേശിയാണ്. 1986-ൽ ഇബാദനിലെ ഒബാ അക്കിനിയേൽ മെമ്മോറിയൽ ഹൈസ്‌കൂളിൽ നിന്ന് അവർ വെസ്റ്റ് ആഫ്രിക്ക സ്കൂൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അതിനുശേഷം, പോളിടെക്‌നിക് ഇബാദാനിലേക്ക് പോയി അവിടെ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുകയും 1990-ൽ ബിരുദം നേടുകയും ചെയ്തു.[6]
മുമ്പ് ജെസ്റ്റേഴ്സ് ഇന്റർനാഷണൽ കോമഡി ഗ്രൂപ്പിലെ അംഗമായിരുന്നു അലബി.[7] പിന്നീട് ഇബാദനിലും ലാഗോസിലുമുള്ള മറ്റ് ജനപ്രിയ ട്രാവലിംഗ്, സ്റ്റേജ് തിയറ്റർ ഗ്രൂപ്പുകളുമായി അവർ പ്രവർത്തിച്ചു. നൈജീരിയയിലെ യൊറൂബ ചലച്ചിത്ര വിഭാഗത്തിലാണ് അവർ സിനിമകൾ നിർമ്മിച്ചത്.[8] ടോപ്പ് അലബി പിന്നീട് ഒരു ക്രിസ്ത്യാനിയായി മാറിയതിനുശേഷം സുവിശേഷ സംഗീതത്തിലേക്ക് രൂപാന്തരപ്പെട്ടു.[9] 2019 മെയ് 21-ന്, നൈജീരിയക്കാർ തങ്ങളുടെ 70-ാം വാർഷിക ആഘോഷത്തിൽ യുണൈറ്റഡ് ബാങ്ക് ഫോർ ആഫ്രിക്കയുടെ മത്സരത്തിന്റെ ഫലമായി ടോപ്പ് അലബിയെ യൊറൂബ ഭാഷയുടെ രാജ്ഞിയായി തിരഞ്ഞെടുത്തു.[10][11]
അവർ വിവാഹിതയും രണ്ട് പെൺമക്കളുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ Shepherd, John; Laing, Dave (2003). Continuum encyclopedia of popular music of the world, Volumes 3-7. Continuum. p. 171. ISBN 978-0-8264-7436-0.
- ↑ Adeyemi, S. T. (2004). "The Culture Specific Application of Sound in Nigerian Video Movies". Nigerian Music Review. 5. University of Ife: 51–61. ISSN 1116-428X. OCLC 5386079.
- ↑ Adebayo, Bose (26 July 2008). "I Was in Labour for Four Days for My Second Baby-Tope Alabi". Vanguard. Retrieved 19 October 2009.
- ↑ "Biography". Tope Alabi. Archived from the original on 2019-12-28. Retrieved 2010-12-06.
- ↑ "Listen: "Logan Ti Ode" by Tope Alabi Featuring Ty Bello". guardian.ng. 31 October 2018. Archived from the original on 2019-03-22. Retrieved 2019-03-22.
- ↑ "Tope Alabi". Naija.ng - Nigeria news. Retrieved 2018-05-24.
- ↑ ""I Loved To Reveal My Boobs" - Tope Alabi". Nigeria Films. 14 June 2008. Retrieved 19 October 2009.
- ↑ Alonge Michael (6 July 2009). "Tope Alabi on nine month's course". ModernGhana.com. Retrieved 19 October 2009.
- ↑ Ajibade, George Olusola (2007). "New Wine in Old Cups: Postcolonial Performance of Christian Music in Yorùbá Land". Studies in World Christianity. 13 (2). Edinburgh University Press: 105–126. doi:10.1353/swc.2007.0014. ISSN 1354-9901.
- ↑ "Tope Alabi Biography |Profile |FabWoman". FabWoman | News, Style, Living Content For The Nigerian Woman (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-27. Retrieved 2021-03-23.
- ↑ "#CommentSection: Tope Alabi crowned luminary of Yoruba artistry at #UBAAt70 yk". Oak TV Newstrack. Oak Tv. 21 May 2019. Archived from the original on 2019-09-16. Retrieved 25 June 2019.