ടോണി ഗാറ്റ്ലിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടോണി ഗാറ്റ്ലിഫ്
Tony Gatlif.jpg
ജനനം
മിഷെൽ ധമാനി

(1948-09-10) 10 സെപ്റ്റംബർ 1948 (പ്രായം 71 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത് and അഭിനേതാവ്

ഫ്രഞ്ച് ചലച്ചിത്ര സംവിധായകനാണ് ടോണി ഗാറ്റ്‌ലിഫ്. (ജനനം 1948). തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

അൾജിയേഴ്സിൽ ജനിച്ചു. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് 1960 ൽ ഫ്രാൻസിലെത്തി.[1] 

ചലച്ചിത്ര ജീവിതം[തിരുത്തുക]

നാടകരംഗത്തെ ദീർഘമായ പ്രവർത്തനങ്ങൾക്കു ശേഷമാണ് 1975 ൽ ഗാറ്റ്‌ലിഫ്, ലാ ടീറ്റെ എൻ റൂയിൻ (La Tête en ruine))എന്നചിത്രമെടുക്കുന്നത്. 1979 ൽ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ലാ ടെറെ വെന്റർ(La Terre au ventre) എന്ന ചിത്രമെടുത്തു.   

1981 നു ശേഷം ഗാറ്റ്‌ലിഫ് യൂറോപ്പിലെ ജിപ്സി ജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രമേയങ്ങളാണ് തന്റെ സിനിമകൾക്ക് ആധാരമാക്കിയത്.   

 1990, ൽ ഗാസ്പാർഡ് എറ്റ് റോബിൻസൺ എന്നചിത്രത്തിനു ശേഷം  1992 ലും1993 ലുമായി ചിത്രീകരിച്ച ലാച്ചോ ഡ്രോം എന്ന ചെറു ചിത്രം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്കർഹമായി. ലോകത്തെല്ലായിടത്തുമുള്ള ജിപ്സി സംസ്കാരത്തെ അവരുടെ സംഗീതവും നൃത്തവും മുൻ നിർത്തിയുള്ള ഈ അന്വേഷണം ഏറെ ശ്രദ്ധേയമായി. 1994 ൽ  ജെ.എം.ജി. ലെ ക്ലെഷിയോയുടെ മൊൻഡോ അദ്ദേഹം സ്ക്രീനിലെത്തിച്ചു. 

 2004 ൽ പുറത്തിറങ്ങിയ എക്‌സൈൽ എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള  പുരസ്കാരം നേടി കൊടുത്തു.[2]  2006 ൽ ട്രാൻസിൽവാനിയ എന്ന ചിത്രവും കാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[3]

ഫിലിമോഗ്രാഫി[തിരുത്തുക]

തിരക്കഥാകൃത്ത്[തിരുത്തുക]

  • La Rage au poing (1975)

സംവിധാനം, തിരക്കഥ[തിരുത്തുക]

ലാ ടീറ്റെ എൻ റൂയിൻ(1975)

  • ലാ ടെറെ വെന്റർ(1978)
  • Corre gitano (1981)
  • Canta gitano (1981)
  • Les Princes (1982)
  • Rue du départ (1985)
  • Pleure pas my love (1989)
  • ഗാസ്പാർഡ് എറ്റ് റോബിൻസൺ (1990)
  • ലാച്ചോ ഡ്രോം (1993)
  • മൊണ്ടോ (1995)
  • Gadjo dilo (1997)
  • Je suis né d'une cigogne (1998)
  • വെങ്കോ (2000)
  • സ്വിംഗ് (2001)
  • എക്സിൽസ് (2004)
  • ട്രാൻസിൽവാനിയ (2006)
  • കോർക്കോറോ (2009)
  • ഇൻഡിഗ്നാഡോസ്(Indignados (2012)
  • ജെറോനിമോ (2014)

അവലംബം[തിരുത്തുക]

  1. Tony Gatlif en terre d'asile
  2. "Festival de Cannes: Exils". festival-cannes.com. ശേഖരിച്ചത് 2009-11-30.
  3. "Festival de Cannes: Transylvania". festival-cannes.com. ശേഖരിച്ചത് 2009-12-18.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോണി_ഗാറ്റ്ലിഫ്&oldid=2914885" എന്ന താളിൽനിന്ന് ശേഖരിച്ചത്