Jump to content

ടോഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോഗ പിക്റ്റയുടെ ഉദ്ഭവം എട്രൂസ്കയിലായിരുന്നിരിക്കണം. വൾച്ചിയിലെ ഒരു ശവക്കല്ലറയിൽ (350 ബി.സി.) കാണുന്ന ഈ ചിത്രത്തിൽ ടോഗ ധരിച്ചിരിക്കുന്നത് വെൽ സാറ്റിയസ് എന്നയാളാണ്.

ഏ.ഡി. 100 വരെ റോമിലെ സർക്കാരുദ്യോഗസ്ഥരുടെ വേഷമായിരുന്നു ടോഗ. ആറു മീറ്റർ (ഇരുപതടി) നീളമുള്ള ഒരു തുണിയായിരുന്നു ഇത്. ഒരു കുപ്പായത്തിനു മേലേയാണ് സാധാരണഗതിയിൽ ഇത് ധരിച്ചിരുന്നത്. കമ്പിളി കൊണ്ടായിരുന്നു ഇതുണ്ടാക്കിയിരുന്നത്.[1] ഇതിനു കീഴെ ധരിച്ചിരുന്ന കുപ്പായം മിക്കപ്പോഴും ലിനൻ കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്.

ബി.സി രണ്ടാം നൂറ്റാണ്ടിനുശേഷം ആണുങ്ങൾ മാത്രമായിരുന്നു ഇത് ധരിച്ചിരുന്നത്. റോമൻ പൗരന്മാരെ മാത്രമേ ഇത് ധരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഈ സമയത്ത് സ്ത്രീകൾ സ്റ്റോല എന്ന വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വേശ്യകളെ കുലസ്ത്രീകളിൽ നിന്ന് തിരിച്ചറിയുന്നതിനായി വേശ്യകൾ ടോഗ ധരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.[2].

അവലംബം

[തിരുത്തുക]
  1. William Smith, LLD; William Wayte; G. E. Marindin, ed. (1890). "Toga". A Dictionary of Greek and Roman Antiquities. London: John Murray.{{cite encyclopedia}}: CS1 maint: multiple names: editors list (link)
  2. Catharine Edwards, "Unspeakable Professions: Public Performance and Prostitution in Ancient Rome," in Roman Sexualities (Princeton University Press, 1997), pp. 81.
"https://ml.wikipedia.org/w/index.php?title=ടോഗ&oldid=1938808" എന്ന താളിൽനിന്ന് ശേഖരിച്ചത്