ടോക്കേ ഗെക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Tokay gecko
Tokay.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. gecko
ശാസ്ത്രീയ നാമം
Gekko gecko
(Linnaeus, 1758)
പര്യായങ്ങൾ

Lacerta gecko Linnaeus, 1758

ഒരിനം പല്ലിയാണ് ടോക്കേ ഗെക്കോ (ശാസ്ത്രീയനാമം: Gekko gecko). മഴക്കാടുകളിലെ മരങ്ങളിലും പാറയിടുക്കുകളിലും കാണപ്പെടുന്നു.[1]

ആവാസമേഖലകൾ[തിരുത്തുക]

ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, പാപുവ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.[1]

വിവരണം[തിരുത്തുക]

പല്ലി വിഭാഗത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് ഇവയ്ക്ക്. ആൺ ടോക്കേയ്ക്ക് 11 മുതൽ 20 ഇഞ്ചു വരെ നീളവും പെൺ ടോക്കോയ്ക്ക് 7 മുതൽ 19 ഇഞ്ച് വരെ നീളവും ഉണ്ടാകും. 150 മുതൽ 400 ഗ്രാം വരെ ഭാരം വയ്ക്കുന്നു. നീലയോ ചാരനിറമോ കലർന്ന ശരീരത്തിൽ ഓറഞ്ച് പുള്ളികളാണ് ഇവയുടേത്. എന്നാൽ ചിലതിൽ ഈ പുള്ളികൾ മഞ്ഞയോ കടും ചുവപ്പോ ആയിരിക്കും. കണ്ണുകൾ പച്ചയോ പച്ച കലർന്ന നീല നിറമോ ആണ്. ആൺ പല്ലികൾക്കാണ് കൂടുതൽ ആകർഷണീയമായ നിറമുള്ളത്. ആൺ പല്ലികൾ മേഖല പ്രത്യേകമായി തിരിച്ച് രാജകീയമായ വാഴ്ച നടത്തുന്നവരാണ്. പ്രജനന കാലമല്ലാത്ത വേളകളിൽ ഇവ ഒറ്റയ്ക്കു കഴിയുന്നു. പ്രാണികൾ, എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു.[2] താടിയെല്ലുകൾക്ക് വലിപ്പവും ശക്തിയുമുണ്ട്.[1]

ഔഷധ നിർമ്മാണം[തിരുത്തുക]

ക്യാൻസർ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധ നിർമ്മാണത്തിനായി ഗെക്കോയെ ഉപയോഗിക്കുന്നുവെന്ന് വാർത്തകൾ വന്നിട്ടുണ്ട്. പല്ലികളുടെ നാക്കും ആന്തരികാവയവങ്ങളും ഇതിനായി ഉപയോഗിക്കുന്നു.[1]

ഉപവിഭാഗങ്ങൾ[തിരുത്തുക]

രണ്ട് ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.[3]

നിരോധനം[തിരുത്തുക]

ഇന്ത്യയിലും ഫിലിപ്പീൻസിലും ഇവയുടെ വംശനാശം നേരിടാനായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ജഗജില്ലി ഗെക്കോ". മനോരമ. 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21.
  2. Corl, J. 1999. "Gekko gecko" (On-line), Animal Diversity Web. Accessed July 12, 2008 at [1]
  3. Gekko gecko റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോക്കേ_ഗെക്കോ&oldid=2186298" എന്ന താളിൽനിന്ന് ശേഖരിച്ചത്