ടോക്കിയോ സർവകലാശാല

Coordinates: 35°42′48″N 139°45′44″E / 35.71333°N 139.76222°E / 35.71333; 139.76222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

35°42′48″N 139°45′44″E / 35.71333°N 139.76222°E / 35.71333; 139.76222

The University of Tokyo
東京大学
ലത്തീൻ: Universitas Tociensis
തരംPublic (National)
സ്ഥാപിതം1877
പ്രസിഡന്റ്Junichi Hamada
(濱田純一)
അദ്ധ്യാപകർ
2,429 full-time
175 part-time[1]
കാര്യനിർവ്വാഹകർ
5,779
വിദ്യാർത്ഥികൾ28,697[2]
ബിരുദവിദ്യാർത്ഥികൾ14,274
13,732
ഗവേഷണവിദ്യാർത്ഥികൾ
6,022
മറ്റ് വിദ്യാർത്ഥികൾ
747 research students
സ്ഥലംBunkyō, Tokyo, Japan
ക്യാമ്പസ്Urban
നിറ(ങ്ങൾ)Light Blue     
അത്‌ലറ്റിക്സ്46 varsity teams
അഫിലിയേഷനുകൾIARU, APRU, AEARU, AGS, BESETOHA
ഭാഗ്യചിഹ്നംNone
വെബ്‌സൈറ്റ്u-tokyo.ac.jp
പ്രമാണം:U-tokyo logotype.png

ജപ്പാനിലെ പ്രഥമ ദേശീയ സർവകലാശാലയാണ് ടോക്കിയോ സർവകലാശാല. 1877-ൽ നിലവിലുണ്ടായിരുന്ന മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ടോക്യോ സർവകലാശാല പ്രവർത്തനമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ പേര് 1886-ൽ 'ഇംപീരിയൽ സർവകലാശാല' എന്നും 1897-ൽ 'ടോക്യോ ഇംപീരിയൽ സർവകലാശാല' എന്നും മാറ്റുകയുണ്ടായി. ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യയനം നിർവഹിക്കുന്നതിനോടൊപ്പം, രാഷ്ട്രീയ പ്രാധാന്യമുള്ള പല അന്വേഷണങ്ങളും സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം 1947-ൽ സർവകലാശാലയുടെ പേര് വീണ്ടും 'ടോക്യോ സർവകലാശാല' എന്നു മാറ്റി. ഇതിനുശേഷമാണ് സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് ജനാധിപത്യസ്വഭാവം കൈവന്നത്. സ്ത്രീകൾക്ക് സർവകലാശാലയിൽ പ്രവേശനം നൽകിത്തുടങ്ങിയത് ഈ സമയത്താണ്.

ജപ്പാൻ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സർവകലാശാലയിൽ 25,000-ൽപരം വിദ്യാർഥികളുണ്ട് (2003). ടോക്യോയിലെ ഹോങ്ഗൊ (Hongo), യായോയി (Yayooi), കൊമാമ്പ (Komaba) എന്നീ പ്രദേശങ്ങളിലാണ് സർവകലാശാലയുടെ പ്രധാന ക്യാംപസ്സുകൾ സ്ഥിതിചെയ്യുന്നത്. നിയമം, സാഹിത്യം, പൊതുശാസ്ത്ര വിഷയങ്ങൾ, വൈദ്യശാസ്ത്രം, എൻജിനീയറിങ്, കൃഷിശാസ്ത്രം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഔഷധവിജ്ഞാനീയം എന്നീ വകുപ്പുകളും ഒരു പൊതുവിദ്യാഭ്യാസ കോളജും സർവകലാശാലയിലുണ്ട്. ഇതിനു പുറമേ വ്യത്യസ്ത ഇൻസ്റ്റിറ്റ്യൂട്ടുകളിലായി ആണവശാസ്ത്രം, ഖരാവസ്ഥാഭൌതികം, സമുദ്രവിജ്ഞാനീയം, വൈദ്യശാസ്ത്രം, ഭൂകമ്പവിജ്ഞാനീയം, പൌരസ്ത്യസംസ്കാരം, സാമൂഹിക ശാസ്ത്രം, പത്രപ്രവർത്തനം, വ്യാവസായികശാസ്ത്രങ്ങൾ, ചരിത്രരചനാശാസ്ത്രം, പ്രയുക്ത സൂക്ഷ്മാണു ജീവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു. കോസ്മിക് രശ്മി പരീക്ഷണശാല, ടോക്യോ ജ്യോതിശ്ശാസ്ത്ര നിരീക്ഷണശാല എന്നിവയും സർവകലാശാലയുടെ കീഴിലുണ്ട്. ജപ്പാന്റെ രാഷ്ട്രീയ വികാസത്തിന് ടോക്യോ സർവകലാശാല നൽകിയ സംഭാവനകൾ വിലപ്പെട്ടവയാണ്. വിദൂരപൂർവ ദേശത്തെ മികച്ച സർവകലാശാല എന്ന നിലയിൽ ഇതിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "University of Tokyo [Organization] Number of Students / Personnel". Archived from the original on 2007-06-20. Retrieved 2007-06-14.
  2. "東京大学 (学生数)学生・研究生・聴講生数". Retrieved 2007-06-14.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോക്യോ സർവകലാശാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോക്കിയോ_സർവകലാശാല&oldid=3996549" എന്ന താളിൽനിന്ന് ശേഖരിച്ചത്