ടോം ഗ്രീൻ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോം ഗ്രീൻ കൗണ്ടി, Texas
Tom Green County Courthouse in San Angelo
Seal of ടോം ഗ്രീൻ കൗണ്ടി, Texas
Seal
Map of Texas highlighting ടോം ഗ്രീൻ കൗണ്ടി
Location in the U.S. state of Texas
Map of the United States highlighting Texas
Texas's location in the U.S.
സ്ഥാപിതം1875
Named forGeneral Thomas Green
സീറ്റ്San Angelo
വലിയ പട്ടണംSan Angelo
വിസ്തീർണ്ണം
 • ആകെ.1,541 sq mi (3,991 km2)
 • ഭൂതലം1,522 sq mi (3,942 km2)
 • ജലം19 sq mi (49 km2), 1.2%
ജനസംഖ്യ
 • (2010)1,10,224
 • ജനസാന്ദ്രത72/sq mi (28/km²)
Congressional district11th
സമയമേഖലCentral: UTC-6/-5
Websitewww.co.tom-green.tx.us

ടോം ഗ്രീൻ കൗണ്ടി യു.എസ്. സംസ്ഥാനമായ ടെക്സസിലെ എഡ്വേർഡ്സ് പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 110,224 ആയിരുന്നു.[1] സാൻ ഏഞ്ചലോയാണ് ഇതിന്റെ കൗണ്ടി ആസ്ഥാനം.[2] 1874-ൽ സൃഷ്ടിക്കപ്പെട്ട കൗണ്ടി തൊട്ടടുത്ത വർഷം സംയോജിപ്പിക്കപ്പെട്ടു. ടോം ഗ്രീൻ കൗണ്ടി സാൻ ഏഞ്ചലോ, ടിഎക്സ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1874 മാർച്ച് 13 ന് ടെക്സസ് സംസ്ഥാന നിയമസഭയാൽ സ്ഥാപിക്കപ്പെട്ട കൗണ്ടി, കോൺഫെഡറേറ്റ് ബ്രിഗേഡിയർ ജനറലായിരുന്ന തോമസ് ഗ്രീന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്ഥാപനകാലത്ത് ഈ കൗണ്ടി 60,000 ചതുരശ്ര മൈൽ (160,000 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയായിരുന്നു.

ബെൻ ഫിക്ലിൻ പട്ടണമായിരുന്നു യഥാർത്ഥ കൗണ്ടി സീറ്റ്. 1882-ൽ കൊഞ്ചോ നദിയിലെ വെള്ളപ്പൊക്കം പട്ടണം നശിപ്പിക്കുകയും 65 പേർ മുങ്ങിമരിക്കുകയും ചെയ്തു. കൗണ്ടി സീറ്റ് സാന്താ ഏഞ്ചലയിലേക്ക് മാറ്റി. 1883-ൽ യു.എസ്. പോസ്റ്റ് ഓഫീസ് പട്ടണത്തിന്റെ പേര് ഔദ്യോഗികമായി സാൻ ആഞ്ചലോ എന്ന് മാറ്റി.

ടോം ഗ്രീൻ കൗണ്ടിക്ക് പടിഞ്ഞാറ് വരെ നീളമുള്ള ഒരു ഇടുങ്ങിയ സ്ഥലമുണ്ട്. ഈ അസാധാരണ സവിശേഷതയ്ക്ക് കാരണം, പടിഞ്ഞാറ് റീഗൻ കൗണ്ടി ടോം ഗ്രീൻ കൗണ്ടിയുടെ ഭാഗമായിരുന്നതിനാലും ടെക്സസ് സംസ്ഥാനം എല്ലാ കൗണ്ടികൾക്കും അവരുടെ കൗണ്ടി ആസ്ഥാനത്തേയ്ക്ക് ഒരു ലാൻഡ് റൂട്ട് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതിനാലുമാണ്. അതിനാൽ, രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുവേണ്ടി ചെറിയ ഭൂപ്രദേശം നൽകപ്പെട്ടു. 1903-ൽ, പടിഞ്ഞാറൻ വിഭാഗത്തിലെ താമസക്കാർ സ്വന്തം കൗണ്ടി (റീഗൻ കൗണ്ടി) രൂപീകരിക്കുന്നതിന് വോട്ടുചെയ്തപ്പോൾ അതേ വോട്ടെടുപ്പിൽത്തന്നെ ബന്ധിപ്പിക്കുന്ന സ്ട്രിപ്പ് ടോം ഗ്രീൻ കൗണ്ടിയുടെ ഭാഗമായി തുടരാൻ തീരുമാനിക്കുകയു ചെയ്തു.[3]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 1,541 ചതുരശ്ര മൈൽ (3,990 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 1,522 ചതുരശ്ര മൈൽ (3,940 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും ബാക്കി 19 ചതുരശ്ര മൈൽ (49 ചതുരശ്ര കിലോമീറ്റർ) അതായത് 1.2 ശതമാനം ഭാഗം വെള്ളവുമാണ്.[4]

പ്രധാന ഹൈവേകൾ[തിരുത്തുക]

 • യു.എസ്. ഹൈവേ 67
 • യു.എസ്. ഹൈവേ 87
 • യു.എസ്. ഹൈവേ 277
 • SH 208

സമീപ കൗണ്ടികൾ[തിരുത്തുക]

 • കോക്ക് കൗണ്ടി (വടക്ക്)
 • റന്നെൽസ് കൗണ്ടി (വടക്കുകിഴക്ക്)
 • കോഞ്ചോ കൗണ്ടി (കിഴക്ക്)
 • ഷ്ലൈഷർ കൗണ്ടി (തെക്ക്)
 • ഇറിയൻ കൗണ്ടി (പടിഞ്ഞാറ്)
 • റീഗൻ കൗണ്ടി (പടിഞ്ഞാറ്)
 • സ്റ്റെർലിംഗ് കൗണ്ടി (വടക്കുപടിഞ്ഞാറൻ)
 • മെനാർഡ് കൗണ്ടി (തെക്കുകിഴക്ക്).

അവലംബം[തിരുത്തുക]

 1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved December 26, 2013.
 2. "Find a County". National Association of Counties. Retrieved 2011-06-07.
 3. "Abilene Reporter-News". Abilene Reporter-News. Archived from the original on 2015-09-24. Retrieved 9 April 2018.
 4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved May 11, 2015.
"https://ml.wikipedia.org/w/index.php?title=ടോം_ഗ്രീൻ_കൗണ്ടി&oldid=3814097" എന്ന താളിൽനിന്ന് ശേഖരിച്ചത്