ടെൻ ഇയർ ചലഞ്ച്
ദൃശ്യരൂപം
പത്ത് വർഷം മുമ്പുള്ള ചിത്രങ്ങൾ ഇപ്പോഴത്തെ ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക എന്നതാണ് ടെൻ ഇയർ ചലഞ്ച് എന്നറിയപ്പെടുന്നത്.[1] സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഈ ചലഞ്ചിൽ പങ്കാളികളാകുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഈ ചലഞ്ച് പ്രചരിക്കപ്പെട്ടത്. തങ്ങളുടെ ഫേസ് റെക്കഗ്നിഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഫേസ്ബുക്ക് തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്ന ആരോപണം ശക്തമാണ്.[2] ആളുകളുടെ പ്രായവും മറ്റും സംബന്ധിച്ച വിവരങ്ങൾ നിർമ്മിത ബുദ്ധി ആൽഗരിതങ്ങളെ പരിശീലിപ്പിക്കിക്കുന്നതിലൂടെ ഫേസ്ബുക്കിന്റെ ഫേസ് റെക്കഗ്നിഷൻ സംവിധാനം മെച്ചപ്പെടുത്താൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ ടെൻ ഇയർ ചലഞ്ച് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. ചലഞ്ചിന്റെ ഭാഗമായി കോടിക്കണക്കിന് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.[2]
- ↑ "ടെൻ ഇയർ ചലഞ്ച് ആഘോഷം മാത്രമല്ല; വേദനയിലാഴ്ത്തി ലക്ഷ്മിയുടെ ചിത്രങ്ങൾ; കണ്ണീർ..." Manoramanews. മലയാള മനോരമ. Retrieved 27 ജനുവരി 2019.
- ↑ 2.0 2.1 "ടെൻ ഇയർ ചലഞ്ച് കെണിയോ ? എന്താണ് ഫെയ്സ് റെക്കഗ്നിഷൻ ?..." Manoramanews (in ഇംഗ്ലീഷ്). Retrieved 27 ജനുവരി 2019.