ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ നേടിയ സെഞ്ചുറികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lithograph of Charles Bannerman
ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ ഓസ്‌ട്രേലിയയുടെ ചാൾസ് ബാനർമാനാണ് അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരം.

അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഒരു സെഞ്ച്വറി (100 റൺസ് അല്ലെങ്കിൽ അതിലധികം ) സ്കോർ ചെയ്യുന്നത് ഒരു അഭിനന്ദനാർഹമായ നേട്ടമാണ്[1]. 13 ജൂലൈ 2023 വരെ ഉള്ള കണക്കിൽ, 113 കളിക്കാർ 115 തവണ അത് നേടിയിട്ടുണ്ട്[2].  ലോറൻസ് റോ, യാസിർ ഹമീദ് എന്നവർ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിന്റെ രണ്ടു ഇന്നിങ്സിലും സെഞ്ചുറികൾ സ്കോർ ചെയ്തു[3]. 11 ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ കളിക്കാർ ഈ റെക്കോർഡ് സ്വന്തമാകീട്ടുണ്ട്.[4]

  1. Brett, Oliver (18 May 2007). "Prior shines in England run spree". BBC Sport. BBC. Retrieved 18 August 2015.
  2. "Records / Test matches / Batting records / Hundred on debut". ESPNcricinfo. ESPN. Retrieved 17 December 2022.
  3. O'Donnell, George (8 March 2013). "The best batting debuts in Test match history". The Guardian. London: Guardian Media Group. Retrieved 18 August 2015.
  4. "Records / Test matches / Batting records / Hundred on debut". ESPNcricinfo. ESPN. Retrieved 17 December 2022.