ടെലികൺവെർട്ടർ
പ്രധാന ലെൻസിന്റെ ഫോക്കൽ ദൂരം വർദ്ധിപ്പിക്കാൻ ക്യാമറയ്ക്കും ഫോട്ടോഗ്രാഫിക് ലെൻസിനുമിടയിൽ ഘടിപ്പിക്കാൻ സാധിക്കുന്ന സെക്കൻഡറി ലെൻസാണ് ടെലികൺവെർട്ടർ എന്ന് അറിയപ്പെടുന്നത്. ഇത് ചിലപ്പോൾ ടെലി എക്സ്റ്റെൻഡർ എന്നും അറിയപ്പെടുന്നു. 2× ടെലികൺവെർട്ടർ 35 എംഎം ക്യാമറയിൽ, നടുവിലെ 12×18 ഭാഗം 24×36 എന്ന തലത്തിലേക്ക് വലുതാക്കും.
ടെലികൺവെർട്ടറുകൾ സാധാരണയായി 1.4×, 1.7×, 2×, 3× എന്നിങ്ങനെ പല അളവിൽ ലഭ്യമാണ്. 1.4×, 2× എന്നിവയാണ് ഏറ്റവും സാധാരണമായത്. ഒരു 2× ടെലികൺവെർട്ടർ ക്യാമറയിലെ പ്രധാന ലെൻസിന്റെ ഫോക്കൽ ദൈർഘ്യം ഇരട്ടിയാക്കുന്നു. ഫോക്കൽ ദൂരം ഇരട്ടിയാക്കുന്നതിനോടൊപ്പം 2× ടെലികൺവെർട്ടർ പ്രകാശത്തെ 1/4 ആയി കുറയ്ക്കുകയും ഫോക്കൽ അനുപാതം ഇരട്ടിയാക്കുകയും, ഒരു ചിത്രത്തിന്റെ റസലൂഷൻ പകുതിയാക്കുകയും ചെയ്യുന്നു.
കുറച്ച് മന്ദഗതിയിലുള്ള ലെൻസുകളിൽ, ടെലികൺവെർട്ടർ ഉപയോഗം ക്യാമറയുടെ ഓട്ടോഫോക്കസ് സിസ്റ്റം പ്രവർത്തിക്കാത്ത വിധം അപ്പർച്ചർ കുറയ്‌ക്കാം. ക്യാമറ സിസ്റ്റത്തെ ആശ്രയിച്ച്, ഇത് f/5.6 മുതൽ f/8 വരെയാകാം.
സാധാരണയായി ഒരു ടെലികൺവെർട്ടർ പരിമിതമായ എണ്ണം ലെൻസുകളിൽ മാത്രമേ പ്രവർത്തിക്കൂ. സാധാരണയായി ഒരേ നിർമ്മാതാവ് നിർമ്മിച്ച ടെലിഫോട്ടോ ലെൻസുകൾ ആ കമ്പനിയുടെ ലെൻസിൽ മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ഒരു മൂന്നാം കക്ഷി നിർമ്മാതാവ് ഏതെങ്കിലുമൊരു കമ്പനി ലെൻസുമായി പൊരുത്തപ്പെടുന്ന നിലയിൽ നിർമ്മിച്ചവ, ആ കമ്പനി ലെൻസിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
നിലവിലുള്ള ലെൻസിനൊപ്പം ഒരു ടെലികൺവെർട്ടർ ഉപയോഗിക്കുന്നത്, ഫോക്കൽ ദൂരം കൂടിയ മറ്റൊരു ടെലിഫോട്ടോ ലെൻസ് വാങ്ങുന്നതിനേക്കാൾ സാമ്പത്തികമായി മെച്ചമുണ്ടാക്കും. പക്ഷേ ടെലികൺവെർട്ടർ നിലവിലുള്ള ഇമേജ് സർക്കിളിനെ വലുതാക്കുന്നതിനാൽ, ഇത് ഒപ്റ്റിക്കൽ വ്യതിയാനങ്ങളെയും വർദ്ധിപ്പിക്കും.
-
300 എംഎം ടെലിഫോട്ടോ ലെൻസുള്ള ക്യാമറ വ്യൂഫൈൻഡർ.
-
300 എംഎം ടെലിഫോട്ടോ ലെൻസും 2x ടെലികൺവെർട്ടറും ഉള്ള ക്യാമറ വ്യൂഫൈൻഡർ.
-
ഒരു ലൈക ആർ സീരീസ് ഇരട്ട, ബയണറ്റ് മൌ ണ്ടിലെ ഫീമെയിൽ യൂണിറ്റ്
-
മെയിൽ യൂണിറ്റ്
-
നിക്കോൺ എ.എഫ്-എസ് ടെലികൺവെർട്ടർ ടിസി -14 ഇ II
ടെലിസൈഡ് കൺവെർട്ടർ
[തിരുത്തുക]പ്രൈമറി ലെൻസിനും ക്യാമറ ബോഡിക്കും ഇടയിൽ വെക്കുന്നതിന് പകരം, പ്രധാന ലെൻസിന്റെ മുന്നിൽ വെക്കുന്നവയാണ് ടെലിസൈഡ് കൺവെർട്ടറുകൾ.[2] വീഡിയോ ക്യാമറകളുടെയും ലെൻസ് മാറ്റാൻ പറ്റാത്ത തരം ബ്രിഡ്ജ് ക്യാമറകളിലും ആണ് ടെലിസൈഡ് കൺവെർട്ടറുകൾ ഉപയോഗിക്കുന്നത്. അവ സാധാരണയായി ചിത്രത്തിന്റെ തെളിച്ചം കുറയ്ക്കാത്ത അഫോക്കൽ ലെൻസുകളാണ്. പക്ഷേ ഇത്തരം ലെൻസുകൾ പ്രധാന ലെൻസിന്റെ ഗുണനിലവാരത്തിൽ വ്യതിയാനങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
എക്സ്റ്റൻഷൻ ട്യൂബുകൾ
[തിരുത്തുക]ടെലികൺവെർട്ടറുകൾ പലപ്പോഴും എക്ടെൻഷൻ ട്യൂബുകളുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എക്സ്റ്റൻഷൻ ട്യൂബുകൾ യഥാർഥത്തിൽ മാഗ്‌നിഫിക്കേഷൻ വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒപ്റ്റിക്കൽ ഘടകങ്ങൾ (ലെൻസ്) ഇല്ലാത്ത ഉപകരണമാണ്.