ടെനോച്ടിട്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
'മെക്സിക്കോ ടെനോച്ടിട്ലൻ'
1325 – 1521 Flag of Cross of Burgundy.svg

ഗ്ലിഫ് of Tenochtitlan

ഗ്ലിഫ്

Location of Tenochtitlan
Model of the temple district of Tenochtitlan at the National Museum of Anthropology
തലസ്ഥാനം Tenochtitlan
ഭാഷ Nahuatl
മതം Aztec religion
ഭരണക്രമം Monarchy
കാലഘട്ടം Pre-Columbian
 - സ്ഥാപിതം 1325
 - Defeat 1521

മുൻ ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ടെനോച്ടിട്ലൻ. ഈ പ്രദേശത്താണ് ഇപ്പോൾ മെക്സിക്കോ നഗരം സ്ഥിതിചെയ്യുന്നത്. മെക്സിക്കോ താഴ്വരയിലെ ടെക്സ്കോക്കൊ തടാകത്തിനു സമീപത്തുള്ള ചതുപ്പുഭൂമിയിൽ എ.ഡി.1300 കളുടെ ആദ്യപകുതിയിലാണ് ആസ്ടെക്കുകൾ ഈ ദ്വീപുനഗരം സ്ഥാപിച്ചത്. ഇരുനൂറോളം വർഷം ഈ നഗരം സമ്പന്നമായി നിലനിന്നതായാണ് കരുതപ്പെടുന്നത്. ഇവിടെ നിരവധി ആസ്ടെക് ക്ഷേത്രങ്ങളും ഹർമ്മ്യങ്ങളും കച്ചവടകേന്ദ്രങ്ങളും മെച്ചപ്പെട്ട നഗരസംവിധാനവും ഉണ്ടായിരുന്നതായി ഉത്ഖനനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആസ്ടെക്കുകളുടെ പ്രശസ്തമായ പഞ്ചാംഗ ശില ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മോണ്ടെസുമ കക ചക്രവർത്തിയുടെ കാലത്ത് 1519-ൽ ഹെർണാൻഡോ കോർട്ടസിന്റെ നേതൃത്വത്തിൽ സ്പെയിൻകാർ ഇവിടെയെത്തി ആക്രമണം നടത്തി. ആസ്ടെക്കുകാരുടെ പ്രത്യാക്രമണത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ സ്പെയിൻകാർക്ക് 1520 ജൂൺ 30-ന് ഇവിടം വിടേണ്ടിവന്നു. അടുത്ത വർഷം (1521) കോർട്ടസ് മടങ്ങിയെത്തി. മൂന്നു മാസം നീണ്ടുനിന്ന ആക്രമണത്തിനുശേഷം ഈ നഗരം പിടിച്ചടക്കി നശിപ്പിച്ചു. ആസ്ടെക്കുകളുടെ ചരിത്രാവശിഷ്ടങ്ങൾക്കുമേൽ ഇവർ മെക്സിക്കോ നഗരം പണികഴിപ്പിച്ചു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെനോച്ടിട്ലൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെനോച്ടിട്ലൻ&oldid=2282884" എന്ന താളിൽനിന്നു ശേഖരിച്ചത്