ടുണീഷ്യൻ സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടുണീഷ്യൻ സിനിമ
Naceur Ktari 001.jpg
No. of screens22 (2018)[1]
 • Per capita0.2 per 100,000 (2009)[1]
Produced feature films (2005-2009)[2]
Total4 (average)
Number of admissions (2008)[3]
Total600,000

ആഫ്രിക്കൻ വൻ‌കരയിലെ ഒരു അറബ് രാജ്യമായ ടുണീഷ്യയുടെ സിനിമാ വ്യവസായത്തെ ടുണീഷ്യൻ സിനിമ സൂചിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

1896 മുതൽ ടുണീഷ്യയിലെ തെരുവുകളിൽ ലൂമിയേ സഹോദരന്മാർ അനിമേറ്റഡ് സിനിമകൾ കാണിക്കാൻ തുടങ്ങിയപ്പോൾ മുതൽ ടുണീഷ്യയിലെ സിനിമ പ്രവർത്തനങ്ങളുടെ ആരംഭമായി.

1919-ൽ, നോർത്ത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ചലച്ചിത്രം ഫൈവ് ഡൂമെഡ് ജെന്റിൽമെൻ ചിത്രീകരിച്ചത് ടുണീഷ്യയിൽ ആണ്. ലുയിഡ്സ്-മൊറാട്, പിയറേ റെനിയർ എന്നിവരായിരുന്നു ഈ സിനിമയുടെ സംവിധായകർ. 1924-ൽ, സമാമാ-ചിക്ലി, ദ ഗേൾ ഫ്രം കാർത്തേജ് സംവിധാനം ചെയ്തു. അങ്ങനെ സമാമാ-ചിക്ലി വടക്കൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ നാടകാത്മക ചലച്ചിത്രസംവിധായകരിൽ ഒരാളായി.[4] 1966-ൽ ടുണീഷ്യൻ ചലച്ചിത്രം അൽ ഫജർ (ദി ഡൗൺ) ഒമർ ഖലിഫി സംവിധാനം ചെയ്തു.[5] 1966 മുതൽ നടക്കുന്ന കാർത്തേജ് ഫിലിം ഫെസ്റ്റിവലിനും ടുണീഷ്യ ആതിഥ്യമരുളുന്നു. അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്രങ്ങൾക്കാണ് ഈ ഫെസ്റ്റിവൽ മുൻഗണന നൽകുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും അറബ് വേൾഡിന്റെയും ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേളയാണിത്.[6]

അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ[തിരുത്തുക]

1995 മുതൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡുകൾ ടുണീഷ്യ നൽകി വരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻറ് സയൻസസ് ആണ് ഈ പുരസ്കാരം നൽകുന്നത്.[7] 2009-ൽ, രണ്ട് ടുണീഷ്യൻ ചിത്രങ്ങൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Table 8: Cinema Infrastructure - Capacity". UNESCO Institute for Statistics. ശേഖരിച്ചത് 5 November 2013.
  2. "Average national film production". UNESCO Institute for Statistics. ശേഖരിച്ചത് 5 November 2013.
  3. "Table 11: Exhibition - Admissions & Gross Box Office (GBO)". UNESCO Institute for Statistics. ശേഖരിച്ചത് 5 November 2013.
  4. History of Tunisian Cinema Archived 2008-10-28 at the Wayback Machine.
  5. (ഭാഷ: French) AfriCiné profile of Omar Khlifi
  6. Carthage Film Festival Page on IMDB
  7. "Special Rules for the Best Foreign Language Film Award". Academy of Motion Picture Arts and Sciences. മൂലതാളിൽ നിന്നും August 20, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-06.

കൂടുതൽ വിവരങ്ങൾ[തിരുത്തുക]

  • Robert Lang, New Tunisian Cinema: Allegories of Resistance, Columbia University Press, 2014, ISBN 978-0-231-16507-5978-0-231-16507-5
  • Florence Martin, "Cinema and State in Tunisia" in: Josef Gugler (ed.) Film in the Middle East and North Africa: Creative Dissidence, University of Texas Press and American University in Cairo Press, 2011, ISBN 978-0-292-72327-6978-0-292-72327-6, ISBN 978-9-774-16424-8978-9-774-16424-8, pp 271-283
"https://ml.wikipedia.org/w/index.php?title=ടുണീഷ്യൻ_സിനിമ&oldid=3297919" എന്ന താളിൽനിന്ന് ശേഖരിച്ചത്