ടിൽ പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ബാങ്ക് ദൈനംദിനാവശ്യങ്ങൾക്കുവേണ്ടി, അനായാസം കൈകാര്യം ചെയ്യാൻ കഴിയുംവിധം സൂക്ഷിച്ചിരിക്കുന്ന പണം. ഇത് ഭണ്ഡാര അറയിൽ സൂക്ഷിച്ചിട്ടുള്ളതോ (reserve) ഇതര ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതോ ആയ പണമല്ല. മറിച്ച് കൗണ്ടർ വഴി നൽകാനുള്ളതാണ്. ടിൽ പണം സൂക്ഷിക്കുന്നത് 'പെയിങ് ടെല്ലർ' എന്ന ബാങ്ക് ഉദ്യോഗസ്ഥനായിരിക്കും. ഈ ഉദ്യോഗസ്ഥൻ ബാങ്കിലേക്ക് നിക്ഷേപകർ നൽകുന്ന ചെക്കുകൾ സ്വീകരിക്കുകയും പകരം പണം നൽകുകയും ചെയ്യുന്നു. ബാങ്കിന്റെ മൊത്തം പണത്തിന്റെ ഒരു ഭാഗമായ, കൗണ്ടറിലൂടെ നൽകുന്ന ടിൽ പണത്തിന്റെ സൂക്ഷിപ്പുകാരൻ പേയിങ് ടെല്ലറാണ്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിൽ പണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിൽ_പണം&oldid=2270206" എന്ന താളിൽനിന്ന് ശേഖരിച്ചത്