ടിബറ്റൻ ഗസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടിബറ്റൻ മേഖലയിൽ ധാരാളമായി കാണുന്ന ഒരു ജീവിയാണ് ടിബറ്റൻ ഗസൽ. ടിബറ്റൻ ഇന്ത‍ൃയിലും ഇവ അപുർവ്വമായുണ്ട്. സിക്കിനിലും ലഡാനിലും മാത്രമാണ് ഇവയെ കാണുന്നത്. എന്നാൽ ടിബറ്റിൽ നിന്നും ഇവ ഭാരതത്തിലേക്കു വന്നു പോന്നവയാണ് എന്നു വിദഗധർ പറയുന്നു.ഇവ വംശനാശഭീഷണി നേരുന്നവയുടെ കൂട്ടത്തിലാണ്.വനത്തിലെ പുൽമേടുകളിലും പാറയിടുക്കുകളിലും ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.സംഘം ചേർന്നാണ് ഇവ യാത്രചെയ്യുന്നത്.ഒരുസംഘത്തിൽ ഏതാണ്ട് 5 മുതൽ 10 വരെ അംഗങ്ങളുണ്ടാകും.സംഘത്തിൽ പെൺ ഗസലുകളാകും കുടുതൽ.പുല്ലും കുറ്റിച്ചെടികളും ആണ് ഇവയുടെ പ്രധാന ആഹാരം.പുർണ്ണവളർച്ചയെത്തിയ ടിബറ്റൻ ഗസലുകൾക്ക് 60 സെ.മി നിളമുണ്ടാകും.മ‍ഞ്ഞകലർന്ന തവിട്ടുനിറമാണ് ഇവയ്ക്ക്. ദീർഘദൂരം ഓടാനും ചാടാനും ഇവയ്ക്ക് കഴിയും.നല്ല കേൾവിശക്തിയുള്ള ഇവയ്ക്ക് ഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ട്.

അവലംബം;ബാലരമ ഡൈജസ്റ്റ്,2011 ജനുവരി 1, ലക്കം 9, പേജ് 49

"https://ml.wikipedia.org/w/index.php?title=ടിബറ്റൻ_ഗസൽ&oldid=1747035" എന്ന താളിൽനിന്ന് ശേഖരിച്ചത്