Jump to content

ടിപാസാ

Coordinates: 36°35′31″N 2°26′58″E / 36.59194°N 2.44944°E / 36.59194; 2.44944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tipaza

ⵜⵉⵒⴰⵣⴰ (ber) تيپازة (ar)

(Roman Tipasa)
Skyline of Tipaza
Tipaza is located in Algeria
Tipaza
Tipaza
Location in Algeria
Coordinates: 36°35′31″N 2°26′58″E / 36.59194°N 2.44944°E / 36.59194; 2.44944
CountryAlgeria
ProvinceTipaza
DistrictTipaza
ജനസംഖ്യ
 (2008)
 • ആകെ25,225
Official nameTipasa
TypeCultural
Criteriaiii, iv
Designated1982 (6th session)
Reference no.193
State Party അൾജീരിയ
RegionArab States
Endangered2002–2006

അൾജീരിയയിലെ ടിപാസാ പ്രവിശ്യയുടെ തലസ്ഥാനമായ ബെർബെർ ഭാഷ ഉപയോഗിക്കുന്നവരുടെ നഗരമാണ് ടിപാസാ. ടിപാസാ എന്ന ആധുനിക നഗരം 1875ലാണ് സ്ഥാപിക്കപ്പെട്ടത്. പുരാതന ചരിത്രാവശിഷ്ടങ്ങൾ ഈ നഗരത്തിന്റെ സവിശേഷതയാണ്.

ചരിത്രം

[തിരുത്തുക]

പുരാതന ചരിത്രം

[തിരുത്തുക]

പുരാതന റോമുകാർപിടിച്ചെടുത്ത പ്യൂണിക് വ്യാപാരകേന്ദ്രമാണ് ടിപാസാ. ക്ലോഡിയസ് ചക്രവർത്തി ഇതൊരു സൈനിക കോളനിയാക്കി മാറ്റി.[1]


പിന്നീട് ഇത് കൊളോണിയൽ എലിയാ ടിപാസെൻസിസ്‌ എന്ന നഗരസഭയായി മാറി. സ്റ്റെഫാനെ സെല്ലിന്റെ അഭിപ്രായത്തിൽ നാലാം നൂറ്റാണ്ടിൽ ഇവിടെ 20,000ത്തോളമായിരുന്നു ജനസംഖ്യ.

ക്രി.പി. 430ൽ വാണ്ടലുകൾ തകർത്ത ഈ നഗരം ബൈസന്റൈൻന്മാർ ഒരു നൂറ്റാണ്ടിനു ശേഷം പുനർനിർമ്മിച്ചു. ഏഴാം നൂറ്റാണ്ടിന്റെ അവസാനം ഉമവി പടയാളികൾ ഈ നഗരം തകർത്തു.[2]

ഒൻപതാം നൂറ്റാണ്ടിൽ ഇവിടെ വീണ്ടും ജനവാസം ആരംഭിച്ചു. ഇന്ന് ഇത് 30,000 ത്തോളം ജനസംഖ്യയുള്ള നഗരമാണ്. ചരിത്രാവശേഷിപ്പുകൾ കാരണം ആധുനിക അൾജീരിയയിൽ ഒരു പ്രധാന സന്ദർശക കേന്ദ്രമാണ് ഇത്.

ആധുനികയുഗം

[തിരുത്തുക]

ടിപാസായ്ക്കടുത്ത് ടിപാസാ ലോങ്‌വാവേ ട്രാൻസ്മിറ്ററിലൂടെ 252 kHz ആവൃത്തിയിൽ യൂറോപ്പിലെ മിക്ക ഭാഗങ്ങളിലും സ്വീകരിക്കാവുന്ന വിധത്തിൽ അൾജീരിയൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഫ്രഞ്ച് ഭാഷാ ചാനൽ 3 റേഡിയോ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ബെർബെർ ഭാഷ സംസാരിക്കുന്നവരായ ചെനോവ്വ ജനത ഈ നഗരപരിസരങ്ങളിൽ ജീവിക്കുന്നു.

2014 മാർച്ച് 17ന് ഇവിടുത്തെ റേഡിയോ സ്റ്റേഷൻ തകരാറിലായെങ്കിലും ഇപ്പോൾ പ്രക്ഷേപണം നിലവിലുണ്ട്.[3]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Unesco-page
  2. Toutain, Jules. "Fouilles de M. Gsell à Tipasa : Basilique de Sainte Salsa". Mélanges d'archéologie et d'histoire. 11 (1): 179–185. doi:10.3406/mefr.1891.6684.
  3. see [1] - tuned to 252khz, as of 2015 Sept. 22

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ടിപാസാ യാത്രാ സഹായി


"https://ml.wikipedia.org/w/index.php?title=ടിപാസാ&oldid=3797381" എന്ന താളിൽനിന്ന് ശേഖരിച്ചത്