ടിക്ക് പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിക്ക് പക്ഷി
Buphagus africanus -Masai Mara, Kenya -adults and juveniles-8.jpg
കെനിയയിൽ കാണപ്പെടുന്ന ടിക്ക് പക്ഷികൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Buphagus
വർഗ്ഗം: ''B. africanus''
ശാസ്ത്രീയ നാമം
Buphagus africanus
Linnaeus, 1766
Buphagus africanus map.svg
Range of the Yellow-billed Oxpecker

പസെരിഫോർമിസ് എന്ന പക്ഷി ഗോത്രത്തിലെ ബുഫാജിനെ ഉപകുടുംബത്തിൽപ്പെട്ട പക്ഷിയാണ്‌ ടിക്ക് പക്ഷി. ഈ ഉപകുടുംബത്തിലെ ബുഫാഗസ് ആഫ്രിക്കാനസ്, ബുഫാഗസ് എറിത്രോറിങ്കസ് എന്നീ രണ്ടു സ്പീഷീസ് പക്ഷികൾ ടിക്ക് പക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്നു.

ബുഫാഗസ് ആഫ്രിക്കാനസ് (മഞ്ഞ കൊക്കുള്ളവ)

ടിക്ക് പക്ഷികൾക്ക് കാക്കകളോട് സാദൃശ്യമുണ്ട്. തെക്കേ ആഫ്രിക്കൻ പുൽമേടുകളിലും സാവന്നകളിലും മേഞ്ഞുനടക്കുന്ന നാൽക്കാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പരജീവികളായ കീടങ്ങളെ കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന ചെറു പക്ഷികളാണിവ. കാണ്ടാമൃഗം, ജിറാഫ്, എരുമ എന്നിവയുടെ പുറത്ത് ഈ പക്ഷികളെ സാധാരണയായി കാണാനാവും.

ബുഫാഗസ് എറിത്രോറിങ്കസ് (ചുവന്ന കൊക്കുള്ളവ)

ശരീരഘടന[തിരുത്തുക]

ബുഫാഗസ് ആഫ്രിക്കാനസ് എന്ന സ്പീഷീസിന്റെ കൊക്കുകൾക്ക് മഞ്ഞനിറമാണ്; രണ്ടാമത്തെ സ്പീഷീസായ ബുഫാഗസ് എറിത്രോറിങ്കസിന്റെ കൊക്കുകൾക്ക് ചുവപ്പുനിറവും. പക്ഷിക്ക് 25 സെ.മീ. വരെ നീളം വരും. തല ശക്തിയേറിയതും പരന്നതുമാണ്. ചിറകുകളുടെ അഗ്രം കൂർത്തിരിക്കുന്നു. കാലുകൾ ബലമേറിയവയും കൂർത്ത നഖങ്ങളോടുകൂടിയവയുമാണ്. വാൽ നീണ്ടതാണ്; കാൽ വിരലുകൾ മരക്കമ്പിൽ പറ്റിപ്പിടിച്ചിരിക്കാൻ പാകത്തിലുള്ളവയും. ശരീരത്തെ പൊതിഞ്ഞ് കടുംതവിട്ടുനിറത്തിലുള്ള തൂവൽ ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ നിറമാണ്.

പ്രജനനം[തിരുത്തുക]

മരങ്ങളുടെ പോടുകൾക്കുള്ളിലോ മേഞ്ഞ വീടുകളുടെ മേൽക്കൂരയ്ക്കു കീഴിലോ ആണ് ഇവ കൂടുകെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തിൽ മൂന്നുമുതൽ അഞ്ചുവരെ മുട്ടയിടും. മുട്ടക്ക് വെള്ളയോ മങ്ങിയ നീലയോ ഇളം ചുവപ്പോ നിറമാണുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിക്ക് പക്ഷി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിക്ക്_പക്ഷി&oldid=1961932" എന്ന താളിൽനിന്നു ശേഖരിച്ചത്