ടാസാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാസാ ദേശീയോദ്യാനം
Map showing the location of ടാസാ ദേശീയോദ്യാനം
Map showing the location of ടാസാ ദേശീയോദ്യാനം
LocationJijel Province, Algeria
Nearest cityTaza
Coordinates36°36′N 5°30′E / 36.600°N 5.500°E / 36.600; 5.500Coordinates: 36°36′N 5°30′E / 36.600°N 5.500°E / 36.600; 5.500
Area3,807 km²
Established1923
Websitehttp://www.pntaza.dz

ടാസാ ദേശീയോദ്യാനം (Arabic:الحظيرة الوطنية تازة) അൾജീരിയയിലെ ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. ടെൽ അറ്റ്ലസ് മലനിരകളിലെ ജിജേൽ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ ഉദ്യാനത്തിൻറെ നാമകരണം ഇതിനടുത്തുള്ള ടാസ എന്ന പട്ടണത്തിൻറെ പേരിനെ ആസ്പദമാക്കിയാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെയുള്ള വിസ്തൃതി 3,807 ഹെക്ടർ (9,410 ഏക്കർ) ആണ്. ഇതിൽ ഗ്വെറോച്ച് മാസിഫിലെ വനപ്രദേശത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നു.

ദേശീയോദ്യാനത്തിൻറെ താഴ്ന്ന ഭാഗങ്ങളിൽ വിരളമായി ശൈത്യം അനുഭവപ്പെടുന്നുണ്ടെങ്കിലും താരതമ്യേന ഇളംചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്. ശൈത്യകാലത്ത് കൊടുമുടികൾ മഞ്ഞ് മൂടിയ നിലയിലായിരിക്കും. ദേശീയോദ്യാനത്തിലെ വർഷപാതം 1,000 to 1,400 മില്ലീമീറ്റരായി (39 to 55 ഇഞ്ച്) വ്യത്യാസപ്പെട്ടിരിക്കുന്നു. വർഷത്തെ ശരാശരി താപനില 18 ° C (64 ° F) ആണ്.[1][2]

അവലംബം[തിരുത്തുക]

.

  1. Harrap, Simon (2010). Tits, Nuthatches and Treecreepers. Bloomsbury Publishing. പുറം. 137. ISBN 978-1-4081-3458-0.
  2. "Taza National Park on Birdlife.org". മൂലതാളിൽ നിന്നും 2009-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-20.
"https://ml.wikipedia.org/w/index.php?title=ടാസാ_ദേശീയോദ്യാനം&oldid=3804670" എന്ന താളിൽനിന്ന് ശേഖരിച്ചത്