ടാന തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാന തടാകം
Lake tana.jpg
ബഹിരാകാശത്ത് നിന്നുള്്ള ടാന തടാകത്തിൻറെ കാഴ്ച്ച (ഏപ്രിൽ 1991).
Location of Lake Tana in Ethiopia.
Location of Lake Tana in Ethiopia.
ടാന തടാകം
സ്ഥാനംകിഴക്കൻ ആഫ്രിക്ക
നിർദ്ദേശാങ്കങ്ങൾ12°0′N 37°15′E / 12.000°N 37.250°E / 12.000; 37.250Coordinates: 12°0′N 37°15′E / 12.000°N 37.250°E / 12.000; 37.250
പ്രാഥമിക അന്തർപ്രവാഹംGilgel Abay, Kilti River, Magech River, Reb River, Gumara River
Primary outflowsബ്ലൂ നൈൽ
Basin countriesഎത്യോപ്യ
പരമാവധി നീളം84 കി.മീ (276,000 അടി)
പരമാവധി വീതി66 കി.മീ (217,000 അടി)
ഉപരിതല വിസ്തീർണ്ണം3,200 കി.m2 (3.4×1010 sq ft)
പരമാവധി ആഴം15 മീ (49 അടി)
ഉപരിതല ഉയരം1,788 മീ (5,866 അടി)
IslandsThe most important are Tana Qirqos, Daga Island, Dek Island, and Mitraha
അധിവാസ സ്ഥലങ്ങൾBahir Dar, Gorgora

ടാന തടാകം(Amharic: ጣና ሐይቅ?; previously Tsana[1]) എത്യോപ്യയിലെ ഏറ്റവും വലിയ തടാകവും ബ്ലൂ നൈലിന്റെ ഉറവിടവുമാണ്. വടക്ക്-പടിഞ്ഞാറൻ എത്യോപ്യൻ മലമ്പ്രദേശങ്ങളിലെ അംഹാര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ഏകദേശം 84 കിലോമീറ്റർ (52 മൈൽ) നീളത്തിലും 66 കിലോമീറ്റർ (41 മൈൽ) വീതിയിലും 15 മീറ്റർ (49 അടി)[2] പരമാവധി ആഴത്തിലും സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,788 മീറ്റർ (5,866 അടി)[3] ഉയരത്തിലും സ്ഥിതിചെയ്യുന്നു. ഗിൽഗൽ അബയ്, റെബ്, ഗുമാര എന്നീ നദികളിൽനിന്നാണ് ടാന തടാകത്തിലേയ്ക്കുള്ള ജലം എത്തുന്നത്. കാലാവസ്ഥാനുസൃതമായ മാറ്റം, മഴ എന്നിവയനുസരിച്ച് തടാകത്തിൻറെ ഉപരിതല വിസ്തീർണ്ണം 3,000 മുതൽ 3,500 ചതുരശ്ര കിലോമീറ്റർ (1,200 മുതൽ 1,400 ചതുരശ്ര മൈൽ വരെ) വരെയായി വ്യത്യാസപ്പെടുന്നു. തടാകം ബ്ലൂ നൈലിലേക്ക് ഒഴുകുന്നിടത്തെ അണക്കെട്ടിൻറെ നിർമ്മാണത്തോടെ തടാകനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇത് ബ്ലൂ നൈൽ വെള്ളച്ചാട്ടത്തിലേക്കും (തിസ് അബ്ബായി) ജലവൈദ്യുത നിലയത്തിലേക്കുമുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. 2015-ൽ, പ്രകൃതിദത്തവും സാംസ്കാരികവുമായ ദേശീയ, അന്തർദേശീയ പ്രാധാന്യം തിരിച്ചറിഞ്ഞ് ടാന തടാക പ്രദേശത്തെ ഒരു യുനെസ്കോ ബയോസ്ഫിയർ റിസർവായി നാമനിർദ്ദേശം ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Garstin & Cana 1911.
  2. Statistical Abstract of Ethiopia. 1967–68.
  3. "Lake Tana, source of the Blue Nile". Observing the Earth. European Space Agency. 5 November 2004. ശേഖരിച്ചത് 4 November 2013.
  4. Homepage of Lake Tana Biosphere Reserve
"https://ml.wikipedia.org/w/index.php?title=ടാന_തടാകം&oldid=3782489" എന്ന താളിൽനിന്ന് ശേഖരിച്ചത്