നീല നൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീല നൈൽ
Map of the Blue Nile
Confluence of Blue and White Nile near Khartoum
White and Blue Niles merge

എത്യോപ്യയിലെ ടാനാ[1] തടാകത്തിൽ നിന്നും ജന്മമെടുക്കുന്ന നദിയാണ് നൈൽ നദിയുടെ പ്രധാന പോഷകനദിയായ നീല നൈൽ (എത്യൊപ്യയിൽ ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനിൽ ബാ:ർ അൽ അസർഖ്‌ Bahr al Azraq) 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കൊളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി സംഗമിക്കുന്നു.

കോഴ്സ്[തിരുത്തുക]

വേനൽക്കാലത്തെ വെള്ളപ്പൊക്കം എത്യോപ്യൻ മലനിരകളിൽ നിന്ന് വളരെയധികം ഫലഭൂയിഷ്ഠമായ മണ്ണ് വെള്ളത്തിൽ കലരുന്നതിനാൽ നദി കടും തവിട്ടുനിറമോ അല്ലെങ്കിൽ കറുത്തനിറമോ ആകാം.[2]

അവലംബം[തിരുത്തുക]

  1. "ഹൊളിവാർ2006 എന്ന സൈറ്റിലെ ലേഖനം പിഡി‌എഫിൽ ശേഖരിച്ചത് 2007 ഏപ്രിൽ 19" (PDF). Archived from the original (PDF) on 2006-09-28. Retrieved 2015-10-28.
  2. "The Blue Nile: Its Origin, Falls, and Gorge". Dinknesh Ethiopia Tour. Archived from the original on 2015-08-20. Retrieved 2015-10-11.
"https://ml.wikipedia.org/w/index.php?title=നീല_നൈൽ&oldid=3947850" എന്ന താളിൽനിന്ന് ശേഖരിച്ചത്