Jump to content

ടാട്ടോമെറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കാർബണിക തന്മാത്രയുടെ രണ്ടു സമമൂലകങ്ങൾ സന്തുലിതാവസ്ഥയിൽ നിലനില്ക്കുന്ന പ്രതിഭാസം. അണുക്കളുടെ വിന്യാസവും തന്മാത്രയുടെ ഘടനാരീതിയും മൂലം ഈ സമമൂലകങ്ങൾ വ്യത്യസ്തമായിരിക്കും. സമമൂലകാവസ്ഥയിലുള്ള രണ്ടു വ്യത്യസ്ത തന്മാത്രകൾ പരസ്പരം അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ ടാട്ടോമെറിസം എന്ന പദം (ടാട്ടോ എന്നാൽ അതുതന്നെ എന്ന് അർഥം) ആദ്യമായി ഉപയോഗിച്ചത് കോൺറാഡ് ലാർ എന്ന രസതന്ത്രജ്ഞനാണ് (1885).

1911-ൽ ജർമൻ രസതന്ത്രജ്ഞനായ ലുഡ്വിഗ് നോർ, അസറ്റോ അസറ്റിക് എസ്റ്ററിന്റെ രണ്ടു രൂപത്തിലുള്ള തന്മാത്രകൾ വേർതിരിക്കുന്നതിലും ഗുണധർമങ്ങൾ വിശകലനം ചെയ്യുന്നതിലും വിജയിച്ചു. ആൽക്കഹോൾ (-OH) ഗ്രൂപ്പുള്ള ഈനോൾ രൂപവും കീറ്റോൺ (=== O) ഗ്രൂപ്പുള്ള കീറ്റോ രൂപവും ആണിവ. കീറ്റോ-ഈനോൾ രൂപങ്ങൾ അടങ്ങുന്ന ഒരു മിശ്രിതം ഉറയിച്ചു കട്ടിയാക്കി 80 °C-ൽ കീറ്റോ രൂപവും മിശ്രിതം സ്വേദനം ചെയ്ത് ഈനോൾ രൂപവും ശുദ്ധമായി വേർതിരിക്കാം. എന്നാൽ ക്രമേണ ഓരോ സംയുക്തവും, രണ്ടു സംയുക്തങ്ങളും സന്തുലിതാവസ്ഥയിലുള്ള ഒരു മിശ്രിതമായി മാറുന്നു. ഈ പ്രതിഭാസം കീറ്റോ-ഈനോൾ ടാട്ടോമെറിസം എന്നറിയപ്പെടുന്നു.

ടാട്ടോമെറുകൾ
സന്തുലിതാവസ്ഥയിലുള്ള മിശ്രിതത്തിൽ 7 ശ. മാ. ഈനോളും 93 ശ. മാ. കീറ്റോണും ആണ് അടങ്ങിയിട്ടുള്ളത്. സൈദ്ധാന്തികമായി, ഇവ ടാട്ടോമെറിസം പ്രദർശിപ്പിക്കുന്നതായി പറയാം.

എന്നാൽ ലഘു ആൽഡിഹൈഡുകൾ, എസ്റ്ററുകൾ, കീറ്റോണുകൾ എന്നിവയ്ക്ക് ഈനോൾ രൂപം ഉള്ളതായി കാണാൻ കഴിഞ്ഞിട്ടില്ല. കീറ്റോ-ഈനോൾ ടാട്ടോമെറിസവുമായി വളരെയേറെ സാമ്യതയുള്ളതാണ് ആലിഫാറ്റിക് നൈട്രോ സംയുക്തങ്ങളുടെ നൈട്രോ-അസി രൂപങ്ങൾ തമ്മിലുള്ള പരസ്പര മാറ്റം.

ലാക്ടം-ലാക്ടിം ടാട്ടോമെറിസം

[തിരുത്തുക]

--CONH ഗ്രൂപ്പുള്ള ഒരു ചാക്രിക സംയുക്തമാണ് ലാക്ടം. ലാക്ടത്തിന്റെ സമമൂലകമാണ് ലാക്ടിം. നൈട്രജനിൽ നിന്ന് ഓക്സിജനിലേക്ക് ഒരു ഹൈഡ്രജന്റെ സ്ഥാനമാറ്റം നടക്കുന്ന സമാന അചാക്രിക സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ലാക്ടം-ലാക്ടിം ടാട്ടോമെറിസം എന്നു തന്നെ വിളിക്കുന്നു.

ചാക്രിക-ശ്രേണി ടാട്ടോമെറിസം

[തിരുത്തുക]

ഫങ്ഷണൽ ഗ്രൂപ്പുകൾ തമ്മിലുള്ള പരസ്പര പ്രവർത്തനം വഴി സ്ഥിരതയുള്ള ഒരു ചാക്രിക (റിങ്) ഘടന രൂപീകരിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഈ ടാട്ടോമെറിസം പ്രദർശിപ്പിക്കുന്നു. ഉദാ: ചില ആൽക്കീനിക് അമ്ലങ്ങളും അവയുടെ ലാക്ടോണുകളും. (ലാക്ടോ-ഈനോയിക് ടാട്ടോമെറിസം)

അവലംബം

[തിരുത്തുക]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാട്ടോമെറിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാട്ടോമെറിസം&oldid=3410799" എന്ന താളിൽനിന്ന് ശേഖരിച്ചത്