Jump to content

ചാരായം (രസതന്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആൽക്കഹോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാരായം എന്ന വാക്ക് നാട്ടുഭാഷയിൽ മദ്യത്തെയാണ് (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തിൽ ഓർഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേർന്ന കാർബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ‍ അവസാനിക്കുന്നവയണ്. ഉദാ: എഥ്നോൾ, പ്രൊപ്പനോൾ, ഫിനോൾ, ബ്യൂട്ടനോൾ മുതലയവ. കാർബണികസം‌യുക്തങ്ങളുടെ അവസാന ഗ്രൂപ്പ് (വാൽ-sufix) അവയെ തിരിച്ചറിയാൻ സഹായിക്കുന്നു (-C=O യെ കീറ്റോൺ-ഓൺ-,ഉദാ:അസെറ്റോൺ,-CH=O ആൽഡി ഹൈഡുകൾ-(റെഡ്യൂസ്ഡ് കീറ്റോൺ)ഉദാ:അസെറ്റാൽഡിഹൈഡ്,-CO-OH(ഹൈഡ്രൊക്സിലേറ്റ്ഡ് കീറ്റോൺ) ഉദാ:അസെറ്റിൿ ആസിഡ്,R-OH,ആൽക്കഹോളുകൾ].

ചാരായങ്ങളുടെ രാസഘടന

തരംതിരിവുകൾ

[തിരുത്തുക]

ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ,പൊതുവെ 'പ്രൈമറി(primary)' 1°, സെക്കൻ‌‌‌ററി(secondary)2°,റ്റെറിഷറി(tertiary) (3°),എന്നിങ്ങനെ -OH ഗ്രൂപ്പ് ലെ‌ കാർബണിൽ ചേർന്നിരിയ്കുന്ന മറ്റു കാർബണുകളുടെ എണ്ണം മാറുന്നതിനനുസരിച്ചാണ് ഈ തരംതിരിവുകൾ.ഹൈഡ്രൊക്സിഗ്രൂപ്പ് ൻ സ്ഥാനം പലപ്പൊഴും പേരു നൽകുന്നതിനു സഹായകമാകാറുണ്‌ട്.

സാധാരണമായ ആൽകഹോളിൽ പ്രധാനപ്പെട്ടതാണ് ഈതൈൽ ആൽകഹോൾ.ചരിത്രാതീത കാലം മുതൽ മനുഷ്യർ കിണ്വനം വഴി ഈ മദ്യം ഉണ്ടാക്കി ഉപയോഗിച്ച് വരുന്നു. methanol - CH3OH, formaldehyde - HCHO, formic acid - HCOOH

അവലംബം

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാരായം_(രസതന്ത്രം)&oldid=3936102" എന്ന താളിൽനിന്ന് ശേഖരിച്ചത്