ടാക്കികാർഡിയ
ടാക്കികാർഡിയ | |
---|---|
![]() | |
ECG showing sinus tachycardia with a rate of about 100 beats per minute. | |
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | cardiology |
ICD-10 | I47-I49, R00.0 |
ICD-9-CM | 427, 785.0 |
MeSH | D013610 |
ഹൃദയസ്പന്ദന നിരക്ക് വർധിക്കുന്ന അവസ്ഥയാണ് ടാക്കികാർഡിയ. ഹൃദ്രോഗങ്ങൾ മൂലവും വ്യായാമം, മാനസിക വിക്ഷോഭങ്ങൾ എന്നിവയുടെ സ്വാഭാവിക പ്രതികരണം മൂലവും ഹൃദയം ദ്രുതഗതിയിൽ സ്പന്ദിക്കാറുണ്ട്. മുതിർന്ന ഒരു വ്യക്തിയുടെ ഹൃദയം ഒരു നിമിഷത്തിൽ 60-100 തവണ (ശരാശരി 75 തവണ) മിടിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് നൂറിലേറെ തവണയായി ഉയരുന്ന അവസ്ഥയാണ് ടാക്കികാർഡിയ. വ്യായാമം ചെയ്യുമ്പോൾ പേശികളിലേക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാവുന്നതിനായി ഹൃദയം ദ്രുതഗതിയിൽ സ്പന്ദിക്കുന്നു. പനി, ഹൃദ്രോഗങ്ങൾ, ഹൈപർ തൈറോയിഡിസം എന്നീ രോഗാവസ്ഥകളിൽ ശരീരം സ്വസ്ഥമായിരിക്കുമ്പോൾ പോലും ടാക്കികാർഡിയ ഉണ്ടാവാം. കഫീൻ അധികമായി ഉപയോഗിച്ചാലും ചില മരുന്നുകളുടെ പാർശ്വഫലത്താലും ഹൃദയമിടിപ്പ് കൂടാറുണ്ട്.
ഹൃദയം ശീഘ്രമായി മിടിക്കുന്നതോടൊപ്പം ശ്വാസം കിട്ടാതാവുക, തല കറങ്ങുക എന്നീ അസ്വസ്ഥതകളും ടാക്കികാർഡിയയുടെ ഫലമായി ഉണ്ടാവുക സ്വാഭാവികമാണ്. ശ്വാസതടസ്സം മൂലമുള്ള ഹൃദയാഘാതം (Congestive heart failure),[1] രക്തസ്രാവം എന്നിവയ്ക്കും സാധ്യതയുണ്ട്.
അവലംബം[തിരുത്തുക]
- ↑ http://www.medicinenet.com/congestive_heart_failure/article.htm Congestive Heart Failure Symptoms, Stages, Treatment, and
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.ncbi.nlm.nih.gov/pubmedhealth/PMH0002091/
- http://www.medtronic.com/patients/tachycardia/index.htm
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്കികാർഡിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |