ജ്യോതി ഹെഗ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജ്യോതി ഹെഗ്ഡെ
ജനനം
തൊഴിൽസംഗീതജ്ഞ
ജീവിത പങ്കാളി(കൾ)G.H. Hegde
മക്കൾ1
Musical career
സംഗീതശൈലി
ഉപകരണം
ലേബൽASA Music (2012)
വെബ്സൈറ്റ്http://www.jyotihegde.com

‌ഒരു രുദ്ര വീണ വാദകയും സിതാർ ആർട്ടിസ്റ്റുമാണ് ജ്യോതി ഹെഗ്ഡെ. 12 വയസു മുതൽ സംഗീതാഭ്യാസനം ആരംഭിച്ചു. ധാർവാഡിലെ കർണാടക സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി. വിധുശി ജ്യോതി ഹെഗ്ഡെ ആദ്യത്തെ സ്ത്രീ താരം രുദ്ര വീണ വായിക്കുന്ന അപൂർവ്വ വനിതകളിലൊരാളാണ് ജ്യോതി. [1] രുദ്ര വീണയിലും സിത്താറിലും ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് ആർടിസ്റ്റാണ്.

ജീവിതരേഖ[തിരുത്തുക]

കർണാടകത്തിലെ വടക്കൻ കാനറ ജില്ലയിലെ സിർസി എന്ന വലിയ പട്ടണത്തിലാണ് ജ്യോതി ഹെഗ്ഡെ ജനിച്ചത്. 12 വയസ്സുള്ളപ്പോൾ സംഗീത പഠനം തുടങ്ങി. പതിനാറാം വയസ്സിൽ രുദ്ര വീണ പണ്ഡിറ്റ് ബിന്ദു മാധവ് പഥക്കിന്റെ പക്കൽ പഠിച്ചു. [1] ഏതാണ്ട് പതിനഞ്ചു വർഷത്തോളം ആ പരിശീലനം നീണ്ടു. അതേ സമയത്തുതന്നെ സിത്താറും വശമാക്കി. തുടർന്ന് ഇംദുധർ നിരൊധിയുടെ പക്കൽ നിരവധി വർഷങ്ങളായി ദ്രുപദ് ശൈലിയിൽ തീവ്ര പരിശീലനം നേടി. ആസാദ് അലി ഖാന്റെ പക്കലും രുദ്രവീണയിൽ വിദഗ്ദ്ധ പരിശീലനം നേടി. .  

ജി.എസ് ഹെഗ്ഡെയെ വിവാഹം കഴിച്ചു. ഒരു മകനുണ്ട്. [1]

ഡിസ്കോഗ്രാഫി[തിരുത്തുക]

  • റെയർ ഇൻസ്ട്രമെന്റ്സ് - രുദ്ര വീണ (എഎസ്എ മ്യൂസിക്, 2012) [2]

പുരസ്കാരവും അംഗീകാരവും[തിരുത്തുക]

നാദ നിധി അവാർഡ്, കല ചേതന, ദ്രുപ്ദ് മണി എന്നീ അവാർഡുകൾ ജ്യോതി ഹെഗ്ഡെ നേടിയിട്ടുണ്ട്. [3] രുദ്ര വീണ, സിത്താർ എന്നിവയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ഗ്രേഡ്-എ കലാകാരി യാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Jyoti Hegde Biography". ശേഖരിച്ചത് 2014-06-01.
  2. "Rare Instruments - Rudra Veena". ശേഖരിച്ചത് 2014-06-01.
  3. "Jyoti Hegde Profile" (PDF). ശേഖരിച്ചത് 2014-06-01.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്യോതി_ഹെഗ്ഡെ&oldid=3257110" എന്ന താളിൽനിന്ന് ശേഖരിച്ചത്