ജ്യോതിരാദിത്യ സിന്ധ്യ
ജ്യോതിരാദിത്യ മാധവ്റാവു സിന്ധ്യ | |
---|---|
![]() ജെ. സിന്ധ്യ (2012) | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുംബൈ, മഹാരാഷ്ട്ര | 1 ജനുവരി 1971
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി (2020-present) Indian National Congress (2002-2020) |
പങ്കാളി(കൾ) | പ്രിയദർശിനി രാജസിന്ധ്യ |
കുട്ടികൾ | 1 മകനും 1 മകളും |
വസതി(കൾ) | ജയ് വിലാസ് മഹൽ, ഗ്വാളിയർ |
അൽമ മേറ്റർ | ഹാർവാർഡ് സർവ്വകലാശാല (ബി.എ.) സ്റ്റാൻഫോർഡ് സർവ്വകലാശാല (എം.ബി.എ.) |
വെബ്‌വിലാസം | [1] |
2020 ജൂലൈ 8 മുതൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയും മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാംഗവുമാണ് ജ്യോതിരാദിത്യ സിന്ധ്യ (ജനനം: 01 ജനുവരി 1971) കോൺഗ്രസ് പാർട്ടിയുടെ യുവനേതാവായിരുന്ന സിന്ധ്യ 2002 മുതൽ നാലു തവണയായി 2019 വരെ പതിനേഴ് വർഷം മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ ലോക്സഭാംഗമായിരുന്നു. കോൺഗ്രസ് പാർട്ടിയുമായി നിലനിന്ന അഭിപ്രായ ഭിന്നതയെ തുടർന്ന് 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.[1][2][3][4]
ജീവിതരേഖ[തിരുത്തുക]
മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടേയും മാധവിരാജയുടെയും മകനായി 1971 ജനുവരി ഒന്നിന് ജനിച്ചു. മുംബൈയിലെ ക്യാമ്പെയിൻ സ്കൂളിലും ഡെറാഡൂണിലെ ദി ഡൂൺ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ സിന്ധ്യ ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് എം.എ. ബിരുദം നേടി. പിന്നീട് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. നേടി പഠനം പൂർത്തിയാക്കി.[5]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
2001-ൽ നടന്ന വിമാനപകടത്തിൽ പിതാവായ മാധവറാവു സിന്ധ്യയുടെ അകാല വിയോഗത്തെ തുടർന്നാണ് ജ്യോതിരാദിത്യയുടെ രാഷ്ട്രീയ പ്രവേശനം. 2001 ഡിസംബർ പതിനെട്ടിന് കോൺഗ്രസ് പാർട്ടിയിൽ അംഗമായ ജ്യോതിരാദിത്യ പിതാവ് പ്രതിനിധീകരിച്ചിരുന്ന മധ്യപ്രദേശിലെ ഗുണയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് 2002-ൽ ആദ്യമായി പാർലമെൻറംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 വരെ ഗുണയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന സിന്ധ്യ 2020 വരെ പതിനെട്ട് വർഷം കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയെ തുടർന്ന് 2020 മാർച്ച് 21ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു.
പ്രധാന പദവികളിൽ
- 2002-2004 : പതിമൂന്നാം ലോക്സഭാംഗം, ഉപതിരഞ്ഞെടുപ്പ് ഗുണ (1)
- 2004 : പതിനാലാം ലോക്സഭാംഗം, ഗുണ (2)
- 2008-2009 : കേന്ദ്രമന്ത്രി, ഐടി,ആശയവിനിമയം (സംസ്ഥാന ചുമതല)
- 2009 : പതിനഞ്ചാം ലോക്സഭാംഗം, ഗുണ (3)
- 2009-2012 : കേന്ദ്രമന്ത്രി, വാണിജ്യ വ്യവസായ വകുപ്പ് (സംസ്ഥാന ചുമതല)
- 2012-2014 : കേന്ദ്രമന്ത്രി, ഊർജ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതല
- 2014 : പതിനാറാം ലോക്സഭാംഗം, ഗുണ (4)
- 2019 : പതിനേഴാം ലോക്സഭയിലേയ്ക്ക് ഗുണയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- 2020 : കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.
- 2020 ജൂൺ 20 മുതൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം
- 2020 ജൂലൈ 7 ന് നടന്ന കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ വ്യോമയാന വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു.[6][7][8]
സ്വകാര്യ ജീവിതം[തിരുത്തുക]
പ്രിയദർശിനിയാണ് ഭാര്യ മക്കൾ : ഒരു ആൺകുട്ടി, ഒരു പെൺകുട്ടി
അവലംബം[തിരുത്തുക]
- ↑ http://164.100.47.193/Loksabha/members/MemberBioprofile.aspx?mpsno=3958&lastls=16
- ↑ https://m.economictimes.com/news/politics-and-nation/jyotiraditya-scindia-joins-bjp-says-countrys-future-secure-in-narendra-modis-hands/amp_articleshow/74576951.cms
- ↑ https://www.civilaviation.gov.in/en/about-minister/meet-the-minister/shri-jyotiraditya-m-scindia
- ↑ https://www.manoramaonline.com/news/india/2020/11/11/bjp-sweeps-in-madhya-pradesh-elections.html
- ↑ https://indianexpress.com/article/india/jyotiraditya-scindia-bjp-madhya-pradesh-6308812/
- ↑ https://www.indiatoday.in/india/story/30-years-apart-jyotiraditya-scindia-heads-ministry-his-father-madhavrao-held-1825247-2021-07-08
- ↑ https://www.manoramaonline.com/news/latest-news/2021/07/08/jyotiraditya-scindia-gets-civil-aviation-once-headed-by-his-father.html
- ↑ https://www.manoramaonline.com/news/india/2021/07/07/new-cabinet-ministers-and-their-departments.html