ജോർജ് സോറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
George Soros
George Soros at the Munich Security Conference in 2011
ജനനം
Schwartz György

(1930-08-12) ഓഗസ്റ്റ് 12, 1930  (93 വയസ്സ്)
പൗരത്വംHungary, United States[1]
കലാലയംLondon School of Economics, (BSc, MSc)
തൊഴിൽChairman of Soros Fund Management
Chairman of the Open Society Foundations
Founder and adviser of the Quantum Fund
തൊഴിലുടമSoros Fund Management
Open Society Foundations
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)
Annaliese Witschak
(m. 1960; div. 1983)

(m. 1983; div. 2005)

Tamiko Bolton
(m. 2013)
കുട്ടികൾ5, including Jonathan and Alexander
വെബ്സൈറ്റ്georgesoros.com

പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായ ഒരു ബഹുമുഖപ്രതിഭയാണ് ജോർജ് സോറോസ്. ഹംഗേറിയൻ-ജൂത പാരമ്പര്യമുള്ള അദ്ദേഹത്തിന് ഹംഗേറിയൻ അമേരിക്കൻ പൗരത്വങ്ങളുണ്ട്[3]. ബുഡാപെസ്റ്റിൽ ഒരു ജൂത കുടുംബത്തിൽ ജനിച്ച സോറോസ്, നാസി അധിനിവേശത്തെത്തുടർന്ന് 1947-ൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മാറി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച അദ്ദേഹം തത്ത്വചിന്തയിൽ ബിരുദവും (1951) തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും (1954) നേടി. [4][5]. സോറോസ് ഫണ്ട് മാനേജ്മെന്റിന്റെ അദ്ധ്യക്ഷനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ മുപ്പത് പേരിൽ ഒരാളാണ്[6].

ജീവിതരേഖ[തിരുത്തുക]

ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഒരു സമ്പന്നകുടുംബത്തിലാണ് ജോർജ്ജ് സോറോസ് ജനിക്കുന്നത്. അക്കാലത്തെ ഹംഗേറിയൻ ജൂതന്മാർ പൊതുവെ തങ്ങളുടെ ജൂതപാരമ്പര്യം പുറത്തുകാണിക്കാറില്ലായിരുന്നു. ജൂത ആചാരങ്ങളിൽ വിമുഖരായിരുന്നു ജോർജ്ജ് സോറോസിന്റെയും കുടുംബം. ജൂത ആന്റിസെമിറ്റിക് കുടുംബം എന്ന് ജോർജ്ജ് തമാശയായി തന്റെ കുടുംബത്തെ പരാമർശിക്കുന്നുണ്ട്. പിതാവായ തിവാഡർ സോറോസ് (തിയഡോറോ ഷ്വാർസ്) അഭിഭാഷകനും എസ്പെരാന്തോ ഭാഷയിലെ എഴുത്തുകാരനുമായിരുന്നു[7]. ലിറ്ററാച്ചുറ മോൺഡോ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപൻ കൂടിയായിരുന്ന അദ്ദേഹം മകനേയും ഈ ഭാഷ പരിശീലിപ്പിച്ചു[8]. ഒന്നാം ലോകമഹായുദ്ധകാലത്ത് തടവിലായിരുന്ന തിവാഡർ, റഷ്യയിൽ നിന്ന് രക്ഷപ്പെട്ട് ബുഡാപെസ്റ്റിലെത്തുകയായിരുന്നു[9][10]. മാതാവ് എർസബെറ്റ് (എലിസബത്ത്) പട്ടുവ്യാപാരരംഗത്ത് സജീവമായിരുന്നു[11]. 1924-ലാണ് എർസബെറ്റും തിവാഡറും വിവാഹിതരാകുന്നത്. 1936-ലാണ് തന്റെ കുടുംബനാമം ഷ്വാർസ് എന്ന ജൂതചുവയുള്ളതിൽനിന്ന് സോറോസ് എന്ന് മാറ്റുന്നത്. ഹംഗറിയിൽ അന്ന് വർദ്ധിച്ചുവന്ന സെമിറ്റിക് വിരുദ്ധതയിൽ നിന്ന് രക്ഷപ്പെടാനായാണ് ഇങ്ങനെ ചെയ്തത്.

സാമ്പത്തിക സ്ഥാപനങ്ങൾ[തിരുത്തുക]

*സിംഗർ & ഫ്രീഡ്ലാൻഡർ[12]

*എഫ്.എം.മേയർ

*വെർട്ഹീം & കോ

*ആൻഹോൾട് & എസ്.ബ്ലീഷ്രോഡർ

ജീവചരിത്രകൃതികൾ[തിരുത്തുക]

  • Soros: The Life and Times of a Messianic Billionaire by Michael T. Kaufman (Alfred A. Knopf, 2002) ISBN 978-0-375-40585-3
  • Soros: The World's Most Influential Investor by Robert Slater (McGraw-Hill Professional, 2009) ISBN 978-0-07-160844-2




അവലംബം[തിരുത്തുക]

  1. "Forbes 400 Richest Americans: George Soros". Forbes. September 2013. ശേഖരിച്ചത് November 19, 2013.
  2. "George Soros". Forbes. ശേഖരിച്ചത് May 14, 2015.
  3. http://www.haaretz.com/news/business-magnate-george-soros-i-m-afraid-to-come-to-israel-1.53852
  4. "Who is billionaire financier George Soros?" (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). BBC News. May 31, 2018. മൂലതാളിൽ നിന്നും January 16, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 12, 2020.
  5. "These 18 insanely successful people all went to LSE". Business Insider. October 28, 2015. മൂലതാളിൽ നിന്നും March 20, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 12, 2020.
  6. http://www.bloomberg.com/billionaires/2016-04-01/cya
  7. Cowan, Alison Leigh (December 16, 2010). "How Do You Say 'Billionaire' in Esperanto?". The New York Times. മൂലതാളിൽ നിന്നും December 22, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2011.
  8. Cowan, Alison Leigh (December 16, 2010). "How Do You Say 'Billionaire' in Esperanto?". The New York Times. മൂലതാളിൽ നിന്നും December 22, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2011.
  9. Kaufman, Michael T. (2002). Soros: The Life and Times of a Messianic Billionaire. Alfred A. Knopf. പുറം. 11.
  10. Soros, George (2008). The New Paradigm for Financial Markets: The Credit Crisis of 2008 and What It Means. PublicAffairs. പുറം. 13. ISBN 978-1-58648-683-9. Tivadar.
  11. Mayer, Jane (October 18, 2004). "The Money Man: Can George Soros's millions insure the defeat of President Bush?". The New Yorker. മൂലതാളിൽ നിന്നും July 12, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 27, 2012.
  12. Arnold, Glen (2012). The Great Investors: Lessons on Investing from Master Traders. United Kingdom: Pearson. p. 416. ISBN 9780273743385.
"https://ml.wikipedia.org/w/index.php?title=ജോർജ്_സോറോസ്&oldid=3902209" എന്ന താളിൽനിന്ന് ശേഖരിച്ചത്