ജോർജ് റോബർട്ട് കാറുത്തേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് റോബർട്ട് കാറുത്തേഴ്സ്
Lunar Surface Ultraviolet Camera (9460222206).jpg
George Carruthers, center, discusses the Lunar Surface Ultraviolet Camera with Apollo 16 Commander John Young, right. From left are Lunar Module Pilot Charles Duke and Rocco Petrone, Apollo Program Director.
ജനനം (1939-10-01) ഒക്ടോബർ 1, 1939  (83 വയസ്സ്)
ദേശീയതUnited States
അറിയപ്പെടുന്നത്Invention of the ultraviolet camera/spectograph
പുരസ്കാരങ്ങൾArthur S. Flemming Award (Washington Jaycees), 1970
Scientific career
Fieldsphysics

ഒരു ആഫ്രിക്കൻ അമേരിക്കൻ ശാസ്ത്രജ്ഞനും, ഭൗതിക ശാസ്ത്രജ്ഞനും, ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് ജോർജ് റോബർട്ട് കാറുത്തേഴ്സ് (ജനനം: ഒക്ടോബർ 1, 1939). 1972 ൽ അപ്പോളോ പതിനാറിലെ സുപ്രധാന ഉപകരണമായ അൾട്രാവയലറ്റ് ക്യാമറയും സ്പെക്ട്രോഗ്രാഫും വികസിപ്പിച്ചത് കാറുത്തേഴ്സ് ആയിരുന്നു. 1970 ൽ സൗരയൂഥത്തിന് വെളിയിൽ ഹൈഡ്രജൻ തന്മാത്രകളുടെ സാന്നിധ്യം അദ്ദേഹം കണ്ടെത്തി. 2003-ൽ കാറുത്തേഴ്‌സിനെ നാഷണൽ ഇൻവെന്റേഴ്‌സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിനായി ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ജീവചരിത്രം[തിരുത്തുക]

1939 ഒക്ടോബർ 1 ന് ഒഹായോയിലെ സിൻസിനാറ്റിയിൽ ജോർജ്ജിന്റെയും സോഫിയ കാരൂത്തേഴ്‌സിന്റെയും മകനായി കാറുത്തേഴ്‌സ് ജനിച്ചു.[1][2]പിതാവ് സിവിൽ എഞ്ചിനീയറും അമ്മ ഒരു വീട്ടമ്മയുമായിരുന്നു, കുടുംബം ആദ്യം ഒഹായോയിലെ മിൽഫോർഡിലായിരുന്നു താമസിച്ചിരുന്നത്. ചെറുപ്പത്തിൽത്തന്നെ ജോർജ്ജ് ഭൗതികശാസ്ത്രം, ശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ താൽപര്യം വളർത്തി. ഡെലിവറി ബോയ് ആയി സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ കാർഡ്ബോർഡ് കുഴലുകളും ലെൻസുകളും ഉപയോഗിച്ച് പത്താം വയസ്സിൽ അദ്ദേഹം തന്റെ ആദ്യത്തെ ദൂരദർശിനി നിർമ്മിച്ചു.[3]

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "George Carruthers". Biography (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-23.[പ്രവർത്തിക്കാത്ത കണ്ണി]
  2. "George Carruthers". Inventors. The Black Inventor On-Line Museum. 2011. മൂലതാളിൽ നിന്നും 2013-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 November 2011.
  3. "Carruthers, James (1759–1832)", Oxford Dictionary of National Biography, Oxford University Press, 2018-02-06, ശേഖരിച്ചത് 2019-07-02
  4. "Carruthers, George (1939- ) | The Black Past: Remembered and Reclaimed". www.blackpast.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-23.
  5. "11 African American Inventors Who Changed the World". www.msn.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-23.

പുറം കണ്ണികൾ[തിരുത്തുക]