ഉള്ളടക്കത്തിലേക്ക് പോവുക

ജോർജ്യ ഒ കീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്യ ഒ കീഫ്
Georgia O'Keeffe, 1918, photograph by Alfred Stieglitz
ജനനം
Georgia Totto O'Keeffe

(1887-11-15)നവംബർ 15, 1887
മരണംമാർച്ച് 6, 1986(1986-03-06) (പ്രായം 98)
ദേശീയതAmerican
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംAmerican modernism
അവാർഡുകൾNational Medal of Arts (1985)
Presidential Medal of Freedom (1977)


ജോർജ്യ ഒ കീഫ് (Georgia Totto O'Keeffe)(നവംബർ 15, 1887 - മാർച്ച് 6, 1986) ഒരു അമേരിക്കൻ കലാകാരിയാണ്. ജോർജ്യ ഒ കീഫിയുടെ വികസിച്ച പൂക്കൾ, ന്യൂയോർക്ക് അംബരചുംബികൾ, ന്യൂ മെക്സിക്കോ ഭൂപ്രകൃതി എന്നീ പെയിന്റിംഗുകൾ പ്രശസ്തമാണ്. ഒ കീഫിനെ  "അമേരിക്കൻ ആധുനികത അമ്മ" എന്ന നിലയിൽ  അംഗീകരിച്ചിരിക്കുന്നു.[1][2]

1905-ൽ ഒ'കീഫ് ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്കൂളിലും പിന്നീട് ന്യൂയോർക്ക് ആർട്ട് സ്റ്റുഡന്റ്സ് ലീഗിൽ നിന്നും നല്ലരീതിയിൽ  കലാപരിശീലനം തുടങ്ങി. എന്നാൽ തന്റെ കലയിലൂടെ പ്രകൃതിയെ പുനഃസൃഷ്ടിക്കുക എന്ന കർമ്മമാണ് തനിക്ക് അഭികാമ്യമെന്ന് അവർ തിരിച്ചറിഞ്ഞു. 1908 ൽ സാമ്പത്തിക പരാധീനത മൂലം തുടർ വിദ്യാഭ്യാസം നിർത്തിവെച്ച ഒ കീഫ് 2 വർഷത്തോളം സാമ്പത്തിക സമാഹരണാർത്ഥം ചിത്രകാരിയായി പ്രവർത്തിച്ചു.  പിന്നീട് 1911 നും 1918 നും ഇടയിലുള്ള 7 വർഷം വിർജീനിയ, ടെക്സസ്, തെക്കൻ കരൊലൈന എന്നിവിടങ്ങളിൽ ചിത്രകലാധ്യാപികയായും പ്രവർത്തിച്ചു.. ചിത്രങ്ങളെ അതേപടി പകർത്തുന്നതിനു പകരം വ്യക്തി പരമായ സവിശേഷതകൾ , രൂപകൽപ്പന, വിഷയ-വ്യാഖ്യാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആർതർ വെസ്ലി ഡൊവിന്റെ ചിത്രകലാ ശൈലിയുടെ തത്ത്വങ്ങളും ആദർശങ്ങളും പഠിക്കുന്നതിനു വേണ്ടി 1912-1914 കാലഘട്ടം അവർ ഉപയോഗപ്പെടുത്തി.  ഈ പഠനം ഒ കീഫിന്റെ ചിത്രകലയോടുള്ള കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ വരുത്തി.

ആദ്യകാല ജീവിതം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cspan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Biography.com Editors (August 26, 2016). "Georgia O'Keeffe". Biography Channel. A&E Television Networks. Retrieved January 14, 2017. {{cite web}}: |author= has generic name (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർജ്യ_ഒ_കീഫ്&oldid=4145688" എന്ന താളിൽനിന്ന് ശേഖരിച്ചത്