ജോൺ കാബട്ട്
ദൃശ്യരൂപം
ജോൺ കാബട്ട് Giovanni Caboto | |
---|---|
ജനനം | c. 1450 |
മരണം | Between c. 1498 and 1501 |
ദേശീയത | ഇറ്റാലിയൻ |
മറ്റ് പേരുകൾ | ജിയോവാനി കാബോട്ടോ, സുവാൻ ചബോട്ടോ, ജിയോവാനി ഷബോട്ട്, ജുവാൻ കാബോട്ടോ, ജീൻ കാബോട്ടോ |
തൊഴിൽ | കപ്പൽ പര്യവേക്ഷകൻ |
അറിയപ്പെടുന്നത് | കോളനിവൽകരണത്തിനു ശേഷം ഉത്തര അമേരിക്കൻ തീരങ്ങളിലൂടെ പര്യവേഷണം നടത്തിയ ആദ്യ യൂറോപ്പുകാരൻ. |
ജീവിതപങ്കാളി(കൾ) | Mattea (m. circa 1470) |
കുട്ടികൾ | Ludovico, Sebastian, and Sancto[1] |
ജോൺ കാബട്ട് (ഇറ്റാലിയൻ: Giovanni Caboto; ജീവിതകാലം c. 1450 – c. 1500) റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ച ഒരു ഇറ്റാലിയൻ നാവികനും പര്യവേക്ഷകനുമായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റി ഏഴാമൻ രാജാവിന്റെ ശാസനമനുസരിച്ച്, 1497 ൽ വടക്കേ അമേരിക്കയുടെ തീരപ്രദേശത്തിന്റെ കണ്ടെത്തൽ, പതിനേഴാം ശതകത്തിൽ നോർസുകളുടെ വൈൻലാന്റിലെ സന്ദർശനത്തിനുശേഷം വടക്കേ അമേരിക്കയുടെ തീരപ്രദേശങ്ങളിലേയ്ക്കുള്ള ആദ്യ യൂറോപ്യൻ പര്യവേഷണമായിരുന്നു. കാബട്ടിന്റെ പര്യവേക്ഷണയാത്രയുടെ 500 - ആം വാർഷികത്തോടനുബന്ധിച്ച്, കാബട്ട് ആദ്യം കാൽകുത്തിയ സ്ഥലമായി ന്യൂഫൌണ്ട്ലാന്റിലെ ബോണാവിസ്തയെ കനേഡിയൻ ബ്രിട്ടീഷ് സർക്കാരുകൾ സംയുക്തമായി തിരഞ്ഞെടുത്തു. എന്നിരുന്നാലും, ഇതര സ്ഥലങ്ങളു നിർദ്ദേശിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Catholic Encyclopedia "John & Sebastian Cabot"". newadvent. 2007. Retrieved 17 May 2008.