ജോൺസ് വർണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃക്ക ബയോപ്സിയുടെ ജോൺസ് വർണ്ണത്തിലുള്ള ചിത്രം

ശരീരകലകൾ സൂക്ഷ്മദർശിനിയിലൂടെ വ്യക്തമായി ദൃശ്യമാവുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വർണ്ണമാണ് ജോൺസ് വർണ്ണം (Jones stain).[1] ഇതിനെ മെത്തമീൻ പെർ അയോഡിക് ആസിഡ് ഷിഫ് നിറം (MPAS) എന്നും വിളിക്കാറുണ്ട്. ഇത് കീഴ് സ്തരത്തിനു നിറം നൽകുന്നതിനാൽ പല രോഗങ്ങളും സ്ഥിതീകരിക്കാനായി ഈ വർണ്ണം ഉപയോഗിച്ചു വരുന്നു. വൃക്കരോഗനിർണ്ണയത്തിന് ജോൺസ് വർണ്ണമാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, സ്തര നെഫ്രോപതി പോലുള്ള രോഗങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഗ്ലോമെറൂലസിന്റെ കീഴ് സ്തരത്തിന് വ്യക്തമായ നിറം ജോൺസ് വർണ്ണം നൽകുന്നു.

അവലംബം[തിരുത്തുക]

  1. Jones, DB. "Nephrotic glomerulonephritis.". Am J Pathol 33 (2): 313–29. PMC 1934622. PMID 13402889. 
"https://ml.wikipedia.org/w/index.php?title=ജോൺസ്_വർണ്ണം&oldid=1694883" എന്ന താളിൽനിന്നു ശേഖരിച്ചത്