ജോസഫ് വൈറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള നോവലിസ്റ്റും പത്രാധിപരുമാണ് ജോസഫ് വൈറ്റില. 2012-ൽ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനു ഇദ്ദേഹം അർഹനായി[1]. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ സമയം മാസികയുടെ പത്രാധിപരാണ് ഇദ്ദേഹം[2].

രണ്ടു നാടകങ്ങളും തിരക്കഥകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആദ്യമായി 18-ആം വയസ്സിൽ ചരമ വാർഷികം എന്ന കൃതി പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പാപങ്കീർത്തനം എന്നീ കൃതികൾ രണ്ടാം വർഷം പുറത്തിറക്കി. ഇക്കാലയളവിൽ ഇദ്ദേഹം കിണർ നിർമ്മാണത്തിനുള്ള കോൺക്രീറ്റ് റിങ് കയറ്റിയ ഭാരവണ്ടി വലിക്കുന്ന ജോലി ചെയ്തു[3]. കുറേക്കാലം ദ്വീപിലുള്ള സിനിമാ തിയേറ്ററിൽ ടിക്കറ്റു ശേഖരിക്കുന്ന ജോലി ചെയ്തു. സ്വാമി നിർമ്മലാനന്ദന്റെ ആശ്രമത്തിൽ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളിൽ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദർശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയ കരോട്ടിൽ സംവിധാനം നിർവഹിച്ച ചെമ്മീൻകെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. എന്നാൽ സാമ്പത്തിക പ്രതിസഞ്ചി മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിനായി സഹസംവിധായകനായി പ്രവർത്തിച്ചു. ഇപ്പോൾ രണ്ട് നോവലുകളുടെ രചനയിലാണ് ജോസഫ്.

അവലംബം[തിരുത്തുക]

  1. "ടി.പത്മനാഭനും ആനന്ദിനും വിശിഷ്ടാംഗത്വം". Archived from the original on 2012-07-15. Retrieved 2012-07-14.
  2. ടി. പത്മനാഭനും ആനന്ദിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[പ്രവർത്തിക്കാത്ത കണ്ണി]
  3. ജോസഫ് വൈറ്റിലയ്ക്ക് കൊച്ചി എന്തു സമ്മാനിക്കും, മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2012 ജൂലൈ 14, പേജ് 3
"https://ml.wikipedia.org/w/index.php?title=ജോസഫ്_വൈറ്റില&oldid=3804586" എന്ന താളിൽനിന്ന് ശേഖരിച്ചത്