Jump to content

ജോയ് സെബാസ്റ്റ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോയ് സെബാസ്റ്റ്യൻ
ജനനം
ജോയ് സെബാസ്റ്റ്യൻ

ആലപ്പുഴ, ചേർത്തല
ദേശീയതഇന്ത്യൻ
തൊഴിൽസാങ്കേതിക വിദഗ്ദ്ധൻ (വീഡിയോ കോൺഫറൻസിംഗ്)
അറിയപ്പെടുന്നത്2020 ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവി
അറിയപ്പെടുന്ന കൃതി
വീ കൺസോൾ

മലയാളിയായ സാങ്കേതിക വിദഗ്ദ്ധനാണ് ജോയ് സെബാസ്റ്റ്യൻ. ചേർത്തല ഇൻഫോപാർക്കിലെ മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്. ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ, 2020 ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂളാണ് വീ കൺസോൾ.[1]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല പാതിരപ്പള്ളി സ്വദേശിയാണ് ജോയ് സെബാസ്റ്റ്യൻ. ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എം.സി.എ ബിരുദം നേടി. ജോയി സെബാസ്റ്റ്യൻ വർഷങ്ങളായി വീഡിയോ കോൺഫറൻസിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. 2000ൽ അവനീർ എന്ന കമ്പനിയിൽ വെബ് ഓഡിയോ കോൺഫറൻസിംഗിൽ തുടക്കം. അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോൺഫറൻസിംഗ് റിസർച്ച് ആൻഡ് ഡെലവലപ്‌മെന്റ് ചെയ്താണ് 2009ൽ ടെക്‌ജെൻഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ടെക്‌ജെൻഷ്യ ഏറ്റെടുത്തിരുന്നു.

കേന്ദ്രസർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ച്

[തിരുത്തുക]

2019 -2020 ൽ, കൊറോണക്കാലത്ത് സ്ഥാപനങ്ങളും വിദ്യാലയങ്ങളും ദീർഘനാൾ അടഞ്ഞു കടന്നു. ഈ സാഹചര്യത്തിൽ ധാരാളൺ ഔദ്യോഗിക പ്രവർത്തനങ്ങൾ ഓൺലൈനിലേക്കു മാറി. കോവിഡ്-19 ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ മേഖലകളിൽ വീഡിയോ കോൺഫറൻസ് സംവിധാനം വ്യാപകമായി ഉപയോഗിക്കാനാരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണ്. സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകി ലോകോത്തര നിലവാരത്തിൽ ഒരു വീഡിയോ കോൺഫറൻസിങ് പ്ലറ്റ്‌ഫോം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത് ഡിജിറ്റൽ ഇന്ത്യയും ചേർന്ന് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇന്നവേഷൻ ചലഞ്ച് ഫോർ ഡെവലപ്‌മെന്റ് ഓഫ് വീഡിയോ കോൺഫറൻസ് സൊലൂഷൻ.[2] ആപ്പിൽ വിവിധ വിഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യമാകണം. എല്ലാ ഉപകരണങ്ങളിലും പ്രവർത്തിക്കണം. നിരവധി ആളുകളുമൊത്ത് ഒരേ സമയത്ത് വിഡിയോ കോൺഫറൻസുകൾ നടത്താൻ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാൻഡ് വിഡ്ത്തിൽ പ്രവർത്തിക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകൾ.

രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. അവസാന നാലു കമ്പനികളുമായി സാങ്കേതിക വിദ്യയിലുള്ള കടുത്ത മൽസരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2020 ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ടെക്ജൻഷ്യയുടെ മേധാവി

അവലംബം

[തിരുത്തുക]
  1. "ഇനി ഇന്ത്യയുടെ ജോയ്! ആലപ്പുഴയുടെ വി കൺസോൾ ഇനി രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂൾ". അഴിമുഖം. August 20, 2020. Archived from the original on 2020-08-20. Retrieved August 20, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ഇന്നവേഷൻ ചലഞ്ച് : വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാം". മാതൃഭൂമി. April 21, 2020. Archived from the original on 2020-08-20. Retrieved August 21, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജോയ്_സെബാസ്റ്റ്യൻ&oldid=3971398" എന്ന താളിൽനിന്ന് ശേഖരിച്ചത്