ജോയെൽ അസഫ് അല്ലെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Joel Asaph Allen
Joel Asaph Allen 1838-1921.png
Joel Asaph Allen
ജനനം(1838-07-19)ജൂലൈ 19, 1838
മരണം1921 ഓഗസ്റ്റ് 29
USA
ദേശീയതAmerican
പൗരത്വം അമേരിക്കൻ ഐക്യനാടുകൾ
കലാലയംHarvard University
അറിയപ്പെടുന്നത്Allen's rule
Scientific career
Fields
InstitutionsAmerican Academy of Arts and Sciences
Museum of Comparative Zoology
American Association for the Advancement of Science
Museum of Comparative Zoology
Audubon Society
American Philosophical Society

ജോയെൽ അസഫ് അല്ലെൻ (July 19, 1838 – August 29, 1921) അമേരിക്കക്കാരനായ ജന്തുശാസ്ത്രജ്ഞനും സസ്തനിശാസ്ത്രജ്ഞനും പക്ഷിശാസ്ത്രജ്ഞനും ആയിരുന്നു.

അദ്ദേഹം അമേരിക്കൻ ഓർണിത്തോളജിക്കൽ യൂണിയന്റെ ആദ്യ പ്രസിഡന്റായിരുന്നു. അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ(അമേരിക്കൻ പ്രകൃതി ചരിത്ര മ്യുസിയം) ആദ്യ ക്യൂറേറ്ററും ആ മ്യൂസിയത്തിലെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ ആദ്യ തലവനും ആയിരുന്നു.

അദ്ദേഹം, അല്ലെന്റെ നിയമം എന്നറിയപ്പെടുന്ന നിയമത്തിന്റെ ഉപജ്ഞാതാവാണ്. ഉഷ്ണരക്തമുള്ള ജന്തുക്കളുടെ ശരീരം കാലാവസ്ഥയ്ക്കനുസരിച്ച് രൂപവൈവിധ്യം പ്രാപിക്കുന്നു. ചൂട് കാലാവസ്ഥയിൽ ജീവിക്കുമ്പോൾ ചൂട് പുറത്തുപോകാനായി അവയുടെ ശരീരത്തിന്റെ ഉപരിതലവിസ്തീർണ്ണം കൂടുന്നു. എന്നാൽ, ചൂടിനെ സംരക്ഷിക്കാനായി തണുത്ത കാലാവസ്ഥയിൽ ഉപരിതലവിസ്തീർണ്ണം കുറയ്ക്കുന്നു. ഇതാണ് അല്ലെന്റെ നിയമം എന്നറിയപ്പെടുന്നത്.

ജീവചരിത്രം[തിരുത്തുക]

അല്ലെൻ ജനിച്ചത് അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള സ്പ്രിങ്ഫീൽഡിലാണ്. ഹാർവാഡ് സർവ്വകലാശാലയിൽ ലൂയിസ് അഗാസ്സിസ്സിന്റെ കീഴിലാണ് അദ്ദേഹം ഗവേഷണം നടത്തിയത്. 1865ൽ ബ്രസീലിൽ ഐസ് യുഗത്തെപ്പറ്റി ഗവേഷണം നടത്താനായി അഗാസ്സിസ്സിന്റെ കൂടെ പര്യവേക്ഷണാർഥം പോയി.

1871ൽ അദ്ദേഹത്തെ അമേരിക്കൻ അക്കാഡമി ഓഫ് ആട്സ് ആൻഡ് സയൻസിന്റെ ഫെല്ലോ ആയി തെരഞ്ഞെടുത്തു. [1][2] 1899ൽ അദ്ദേഹം മരിച്ചു.

ഗ്രന്ഥസൂചി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Book of Members, 1780-2010: Chapter A" (PDF). American Academy of Arts and Sciences. ശേഖരിച്ചത് 15 April 2011. CS1 maint: discouraged parameter (link)
  2. Allen, Joel Asaph. Biographical Memoir of Elliott Coues 1842-1899. National Academy of Sciences, 1909.
"https://ml.wikipedia.org/w/index.php?title=ജോയെൽ_അസഫ്_അല്ലെൻ&oldid=2927239" എന്ന താളിൽനിന്ന് ശേഖരിച്ചത്