ജെർട്രൂഡ് റിച്ചാർഡ്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെർട്രൂഡ് റിച്ചാർഡ്‌സൺ
Gertrude Richardson (c. )
ജനനം
Gertrude Matilda Twilley

1875,01
Leicester, England
മരണം1946,09,05
Brandon, Manitoba
ദേശീയതBritish, Canadian
തൊഴിൽSocialist, feminist

ജെർട്രൂഡ് റിച്ചാർഡ്‌സൺ (ജനനം: ഗെർട്രൂഡ് മറ്റിൽഡ ട്വില്ലി; 1875-1946) ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് (1914-18) കാനഡയിലെ മനിറ്റോബയിൽ വനിതകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കുവഹിച്ച ഇംഗ്ലണ്ടിൽ ജനിച്ച ഒരു പ്രമുഖയായ സമാധാനവാദിയും ഫെമിനിസ്റ്റും സോഷ്യലിസ്റ്റുമായിരുന്നു. യുദ്ധസമയത്ത് സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിലെ അംഗങ്ങളിൽ പലരും പോരാട്ടത്തെ പിന്തുണച്ചതിനാൽ അവൾ നിരാശയായി. യുദ്ധാനന്തരം ആവർത്തിച്ചുള്ള ശാരീരികവും മാനസികവുമായ അസുഖങ്ങൾ അനുഭവിച്ച അവരുടെ ജീവിതം ഒരു മാനസിക ആശുപത്രിയിൽ അവസാനിപ്പിച്ചു.

ആദ്യകാലം[തിരുത്തുക]

1875-ൽ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ഒരു തൊഴിലാളിവർഗ കുടുംബത്തിലാണ് ഗെർട്രൂഡ് മറ്റിൽഡ ട്വില്ലി ജനിച്ചത്. അവൾ വിവാഹിതയായെങ്കിലും ഒരു വർഷത്തിനുള്ളിൽ ഭർത്താവ് അവളെ ഉപേക്ഷിച്ചുപോയി. ഈ വിവാഹം ഒരിക്കലും പൂർത്തീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല ഒരിക്കലും റദ്ദാക്കപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്തില്ല. അവളുടെ കുടുംബം രണ്ടാം ബോയർ യുദ്ധത്തിൽ (1899-1902) സമാധാന പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. ഗെർട്രൂഡ് നിവേദനങ്ങൾ ശേഖരിക്കുകയും സ്റ്റോപ്പ് ദി വാർ കമ്മിറ്റിക്ക് വേണ്ടി യുദ്ധവിരുദ്ധ സാഹിത്യങ്ങൾ വിതരണം നടത്തുകയും ചെയ്തു. മോശം ആരോഗ്യമുണ്ടായിരുന്ന അവർക്ക്, യുദ്ധത്തിന്റെ സമ്മർദ്ദവും പിതാവിന്റെ മരണവും നാഡീ തകരാറിന് കാരണമായതായി തോന്നുന്നു. 1901 മുതൽ 1906 വരെ അവർ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.[1]

അവസാന വർഷങ്ങൾ[തിരുത്തുക]

യുദ്ധാനന്തരം പരാജയപ്പെട്ടതും ഇപ്പോൾ ഉപരോധം നേരിടുന്നതുമായ രാജ്യങ്ങളിലെ സാധാരണക്കാരെ സഹായിക്കാൻ റിച്ചാർഡ്‌സൺ ശ്രമിച്ചു.[1] ഇതിനിടെ അസുഖം അനുഭവിക്കാൻ തുടങ്ങിയതോടെ അവൾ വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, വിഷാദം എന്നിവയുൾപ്പെടെയുള്ള മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. അവൾക്ക് ശ്രവണ, കാഴ്ച ഭ്രമം ബാധിച്ചു. 1921-ൽ വിന്നിപെഗിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 1925-ൽ മോചിതയായെങ്കിലും ശാരീരികമായും മാനസികമായും പൂർണമായി സുഖം പ്രാപിച്ചില്ല. 1930-ൽ മനിറ്റോബയിലെ ബ്രാൻഡനിലുള്ള മാനസിക രോഗങ്ങൾക്കുള്ള ആശുപത്രിയിൽ അവളെ പ്രവേശിപ്പിക്കപ്പെട്ടു. ചിലപ്പോൾ സുബോധത്തോടെയും ചിലപ്പോൾ ഭ്രമാത്മകവുമായി 1946-ൽ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വരെ അവൾ അവിടെത്തന്നെ തുടർന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Campbell 1998.