ജെറോം എസ്. ബ്രൂണർ
ജെറോം ബ്രൂണർ | |
---|---|
ജനനം | ന്യൂയോർക്ക് | ഒക്ടോബർ 1, 1915
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | cognitive psychology educational psychology Coining the term "scaffolding" |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മനഃശാസ്ത്രം |
ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.
സാമൂഹ്യജ്ഞാതൃവാദി
[തിരുത്തുക]ജ്ഞാതൃവാദത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളാണ് ഇദ്ദേഹം. പിന്നീട് വിഗോട്സ്കിയുടെ ആശയങ്ങളുമായുണ്ടായ പരിചയം ബ്രൂണറെ ഒരു സാമൂഹ്യജ്ഞാതൃവാദിയാക്കി മാറ്റി. 1962 ൽ വിഗോട്സ്കിയുടെ 'ചിന്തയും ഭാഷയും' എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിന് അവതാരിക എഴുതിയത് ബ്രൂണർ ആയിരുന്നു.
ആശയാധാനമാതൃക
[തിരുത്തുക]എങ്ങനെയാണ് പഠനത്തിന്റെ ഫലമായി ആശയരൂപീകരണം നടക്കുന്നത് എന്നത് മന:ശാസ്ത്രത്തിലെ പ്രധാനപ്പെട്ട അന്വേഷണവിഷയമാണ്. ഇക്കാര്യത്തിൽ ബ്രൂണർ നൽകിയ വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണം ആശയാധാനമാതൃക എന്നറിയപ്പെടുന്നു.
ചാക്രികാരോഹണരീതി
[തിരുത്തുക]ചാക്രികാരോഹണരീതിയിലുള്ള പാഠ്യപദ്ധതിയെ കുറിച്ച് ബ്രൂണർ അവതരിപ്പിച്ച ആശയങ്ങൾ പാഠ്യപദ്ധതി നിർമ്മാണത്തിൽ ലോകമാകെ ഇന്നും വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.
കൃതികൾ
[തിരുത്തുക]- പ്രോസസ് ഓഫ് എജ്യൂക്കേഷൻ"
- A Study of Thinking (1956)
- The Process of Education (1960)
- Toward a Theory of Instruction (1966)
- Studies in Cognitive Growth (1966)
- Processes of Cognitive Growth: Infancy (1968)
- Beyond the Information Given, W. W. Norton & Company(1973)
- On Knowing: Essays for the Left Hand (1979)
- Child's Talk: Learning to Use Language (1983)
- In Search of Mind: Essays in Autobiography (1983)
- Actual Minds, Possible Worlds (1985)
- The Mind of a Mnemonist: A Little Book about a Vast Memory [Foreword only] 1987)
- Acts of Meaning (1990)
- The Culture of Education (1996)
- Minding the Law (2000)
- Making Stories: Law, Literature, Life (2003)