ജെയ്ൻ സ്റ്റോക്ക്സ് ഗ്രെഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ്ൻ ഗ്രെഗ്
Dr Jean Greig, 1907
ജനനം
ജെയ്ൻ സ്റ്റോക്ക്സ് ഗ്രെഗ്

(1872-06-12)12 ജൂൺ 1872
Cupar, Fife, Scotland
മരണം16 സെപ്റ്റംബർ 1939(1939-09-16) (പ്രായം 67)
റിച്ച്മണ്ട്, ഓസ്ട്രേലിയ
ദേശീയതഓസ്ട്രേലിയൻ, സ്കോട്ടിഷ്
വിദ്യാഭ്യാസംമെൽബൺ സർവകലാശാല
തൊഴിൽവൈദ്യൻ
സജീവ കാലം1897–1937
അറിയപ്പെടുന്നത്advocate for public health, Chief medical officer of Victoria
Medical career
Fieldപൊതുജനാരോഗ്യം

ജെയ്ൻ സ്റ്റോക്ക്സ് "ജീൻ" ഗ്രെഗ് (ജീവിതകാലം: 12 ജൂൺ 1872 - 16 സെപ്റ്റംബർ 1939) ഒരു സ്കോട്ടിഷ്-ഓസ്ട്രേലിയൻ മെഡിക്കൽ ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധയുമായിരുന്നു.[1]

ആദ്യകാലം[തിരുത്തുക]

1872-ൽ സ്‌കോട്ട്‌ലൻഡിലെ കുപാറിൽ ജെയ്‌ൻ (മുമ്പ്, സ്റ്റോക്ക്‌സ്) റോബർട്ട് ഗ്രെയ്‌ഗ് ദമ്പതികളുടെ ഏഴു മക്കളിൽ മൂത്ത പുത്രിയായി ഗ്രെഗ് ജനിച്ചു. സ്കോട്ട്ലൻറിലെ ഹൈസ്‌കൂൾ ഓഫ് ഡൻഡിയിൽ പഠിച്ചിരുന്ന ജെയ്ൻ 1889-ൽ കുടുംബം ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കുടിയേറിയതോടെ ബ്രൺസ്‌വിക്ക് ലേഡീസ് കോളേജിൽ പഠനത്തിന് ചേർന്നു. പിതാവ് തന്റെ കുട്ടികളെ തൃതീയ വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിച്ചതോടെ 1891-ൽ അവളും സഹോദരി ജാനറ്റും മെൽബൺ സർവകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽ ചേർന്നു.[2] 1895-ൽ ബാച്ചിലർ ഓഫ് മെഡിസിനിൽ ബിരുദം നേടിയി അവർ 1896-ൽ ബാച്ചിലർ ഓഫ് സർജറിയിൽ ഓണേർസ് ബിരുദം പൂർത്തിയാക്കി.

കരിയർ[തിരുത്തുക]

സർവ്വകലാശാലയിൽനിന്ന് പുറത്തുപോയ ശേഷം, മെൽബൺ പ്രാന്തപ്രദേശങ്ങളായ ബ്രൈറ്റണിലും ഫിറ്റ്സ്റോയിലും പൊതു പരിശീലനത്തിലേർപ്പെട്ട അവർ 1896 ൽ വിക്ടോറിയൻ മെഡിക്കൽ വിമൻസ് സൊസൈറ്റി സ്ഥാപിച്ചു. 1896-ൽ ക്വീൻ വിക്ടോറിയ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രണിൻറെ സ്ഥാപക അംഗമായിരുന്ന അവർ 1910 വരെ ഹോസ്പിറ്റലിൽ ഓണററി മെഡിക്കൽ സ്റ്റാഫ് അംഗമായിരുന്നു.[3][4]

മരണവും പാരമ്പര്യവും[തിരുത്തുക]

1939-ൽ വിക്ടോറിയയിലെ റിച്ച്മണ്ടിൽ വെച്ച് ഗ്രെഗ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു.[5] 2007-ൽ വിക്ടോറിയൻ ഹോണർ റോൾ ഓഫ് വുമണിൽ[6] ഇടംനേടിയ അവർ, 2012-ൽ "മെഡിക്കൽ ഡോക്‌ടേഴ്‌സ്" എന്ന ഓസ്‌ട്രേലിയൻ തപാൽ സ്റ്റാമ്പ് പരമ്പരയിലും ഇടംനേടി.[7]

അവലംബം[തിരുത്തുക]

  1. Campbell, Ruth; Hack, J. Barton (1983). "Greig, Jane Stocks (Jean) (1872–1939)". Australian Dictionary of Biography. Retrieved 2 June 2014.
  2. Campbell, Ruth; Hack, J. Barton (1983). "Greig, Jane Stocks (Jean) (1872–1939)". Australian Dictionary of Biography. Retrieved 2 June 2014.
  3. Campbell, Ruth; Hack, J. Barton (1983). "Greig, Jane Stocks (Jean) (1872–1939)". Australian Dictionary of Biography. Retrieved 2 June 2014.
  4. "Victorian Medical Women's Society. (1896-) - People and organisations". Trove (in ഇംഗ്ലീഷ്). Retrieved 2017-12-29.
  5. Campbell, Ruth; Hack, J. Barton (1983). "Greig, Jane Stocks (Jean) (1872–1939)". Australian Dictionary of Biography. Retrieved 2 June 2014.
  6. "2014 Victorian Honour Roll of Women" (PDF) (Press release). Victorian Honour Roll of Women. 2014. Archived from the original (PDF) on 5 June 2014. Retrieved 2 June 2014.
  7. "AU041.12". Universal Postal Union. 10 April 2012. Retrieved 2 June 2014.