ജെന്നിഫർ വാറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെന്നിഫർ വാറൻ
ജനനം (1941-08-12) ഓഗസ്റ്റ് 12, 1941 (പ്രായം 78 വയസ്സ്)
തൊഴിൽActress, Director, Producer
സജീവം1969-2009
ജീവിത പങ്കാളി(കൾ)Fritz DeBoer
Roger Gimbel
മാതാപിതാക്കൾ(s)Paula Bauersmith Warren
Barnet M. Warren
കുടുംബംJacob Ben-Ami (uncle)

ജെന്നിഫർ വാറൻ (ജനനം : ആഗസ്റ്റ് 12, 1941) ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമാണ്.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ ഗ്രീൻവിച്ച് വില്ലേജ് പ്രദേശത്ത് നടിയായിരുന്ന പൗളാ ബോയെർസ്മിത്ത്, ഒരു ദന്ത വൈദ്യായിരുന്ന ഡോ. ബാർനെറ്റ് എം. വാറൻ എന്നിവരുടെ മകളായി ജനിച്ചു.[1][2] യിദ്ദിഷ്‍ നാടകശാലയിലെ അഭിനേതാവും സംവിധായകനുമായിരുന്ന ജേക്കബ് ബെൻ-അമി അവരുടെ അമ്മാവൻ ആയിരുന്നു.[3] എലിസബത്ത് ഇർവിൻ ഹൈ സ്കൂളിൽ നിന്നും ജെന്നിഫർ വാറൻ ബിരുദം നേടി.

കലാജീവിതം[തിരുത്തുക]

1972 ൽ '6 Rms Riv Vu' എന്ന ബ്രോഡ്വേ തീയേറ്റർ നാടകത്തിലൂടെയാണ് ജെന്നിഫർ വാറൻ തന്റെ അരങ്ങേറ്റം നടത്തിയത്. അതിലെ പ്രകടനത്തിൻ ഒരു തിയറ്റർ വേൾഡ് അവാർഡ് നേടുകയുമുണ്ടായി. 1975 ൽ 'P. S. യുവർ ക്യാറ്റ് ഡെഡ്!' എന്ന ഹ്രസ്വകാല നാടകത്തിൽ മുഖം കാട്ടിയിരുന്നു. സാംസ് സോംഗ് (1969), നൈറ്റ് മൂവ്സ് (1975), സ്ലാപ്പ് ഷോട്ട് (1977 ൽ, ഹോക്കി കോച്ച് പോൾ ന്യൂമാൻറെ നിരാശനായ ഭാര്യയായി), അനദർ മാൻ, അനദർ ചാൻസ് (1977), ഐസ് കാസിൽസ് (1978), മ്യൂട്ടൻ്റ് (1984) ഫാറ്റൽ ബ്യൂട്ടി​(1987) എന്നിവ ജെന്നിഫറിൻറെ യശസ്സുയർത്തിയ സിനിമകളിൽ ഉൾപ്പെടുന്നു. ജോൺ വില്ലിസിൻശെ സ്ക്രീൻ വേൾഡ് എന്ന പ്രസിദ്ധീകരണത്തിലെ വാല്യം 27 ൽ ഭാവി വാഗ്ദാനങ്ങളായ 1975 ലെ 12 പുതുമുഖങ്ങളുടെ പട്ടികയിൽ ജെന്നിഫർ വാറൻ ഇടംപിടിച്ചിരുന്നു. 1978 ൽ സ്റ്റീൽ കൌബോയ് എന്ന ചിത്രത്തിൽ അഭിനയിച്ചു. അവരുടെ ടെലിവിഷൻ രംഗത്തെ പ്രകടനങ്ങളിൽ അതിഥി താരമായി വേഷമിട്ട ദ ബോബ് ന്യൂഹാർട്ട് ഷോ, കൊജാക്, കാഗ്നി & ലാസി, ഹോട്ടൽ, ഹൂപ്പർമാൻ, മർഡർ, ഷീ റോട്ട്, തുടങ്ങിയവയും ഉൾപ്പെടുന്നു. 1982-ൽ പുറത്തിറങ്ങിയ പേപ്പർ ഡോളിലും, 1982-ലെ ടെലിവിഷൻ സിനിമയായ പേപ്പർഡോൾ, ഇതിനെ അവലംബമാക്കിയുള്ള 1984 ലെ ടെലിവിഷൻ പരമ്പര എന്നിവയിൽ ഒരു മുൻകാല മോഡലും മോഡൽ രംഗത്ത് ഉയർന്നുവരാൻ ഉത്കടമായ അഭിവാഞ്ജ പ്രകടിപ്പിക്കുന്ന ഒരു മോഡലിൻറ മാതാവുമായ ഡിനാ കാസ്വെൽ ആയി ഒരു പ്രധാന വേഷമുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. Jennifer Warren profile at FilmReference.com
  2. Paula Bauersmith profile at FilmReference.com
  3. Quindlen, Anna (July 23, 1977). "Jacob Ben-Ami Actor, Dies at 86; A Founder of Jewish Art Theater; Helped to Make Stage More Realistic and Less Farcical". The New York Times.
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_വാറൻ&oldid=2756596" എന്ന താളിൽനിന്ന് ശേഖരിച്ചത്