ജൂലൈ 2018 ചന്ദ്രഗ്രഹണം
പൂർണ്ണ ചന്ദ്രഗ്രഹണം 27-28 ജൂലൈ, 2018 | |
---|---|
Ecliptic north up![]() ഭൂമിയുടെ നിഴൽകേന്ദ്രത്തിലൂടെ ചന്ദ്രൻ കടുന്നുപോകും. | |
സാരോസ് ചക്രം | 129 (38 of 71) |
ഗാമ | +0.1168 |
ദൈർഘ്യം (hr:mn:sc) | |
പൂർണ്ണം | 1:42:57 |
ഭാഗികം | 3:54:32 |
പെനമ്പ്രൽ | 6:13:48 |
സംക്രമം (UTC) | |
P1 | 17:14:49 |
U1 | 18:24:27 |
U2 | 19:30:15 |
Greatest | 20:21:44 |
U3 | 21:13:12 |
U4 | 22:19:00 |
P4 | 23:28:37 |
2018 ജൂലൈ 27, 28 തീയതികളിലായി ഒരു പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. ഭൂമിയുടെ ഛായയുടെ കേന്ദ്രത്തിലൂടെ ചന്ദ്രൻ കടുന്നുപോകും. മുമ്പ് 2011 ജൂൺ 15ന് ആയിരുന്നു ഇത്തരത്തിൽ ഒരു കേന്ദ്ര ചന്ദ്രഗ്രഹണം നടന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഹ്രഹണമാണിത്. ചന്ദ്രൻ ഭൗമോച്ചത്തിലായിരിക്കുന്നതുകൊണ്ടാണ് ഗ്രഹണത്തിന് ദൈർഘ്യമേറുന്നത്. പൂർണ്ണ ഗ്രഹണ സമയം 103 മിനിറ്റ് വരെ നീളും.[1] ഈ വർഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ആദ്യത്തേത് ജനുവരിയിലായിരുന്നു.[2]
ദൃശ്യത[തിരുത്തുക]
ഇന്ത്യയുൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണസമയവും തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ ഉദയസമയത്തും, കിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും ചന്ദ്രാസ്തമന സമയത്തും ഇത് ദൃശ്യമാകും.
കേരളത്തിൽ 27ന് രാത്രി 11 മണിയോടെ ചന്ദ്രൻ ഭൂമിയുടെ ഭാഗിക നിഴൽ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അർദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലർച്ചെ 1 മണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂർണ്ണ ഗ്രഹണം സംഭവിക്കും. പുലർച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രൻ ഭാഗിക നിഴൽ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തിൽ നിന്നും പൂർണ്ണമായും പുറത്ത് വരികയും ചെയ്യും.[2]
![]() പൂർണ്ണ ഗ്രഹണ സമയത്ത് ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യം |
![]() ദൃശ്യതാ ഭൂപടം |
പശ്ചാത്തലം[തിരുത്തുക]
പൗർണമിയിൽ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗർണമി ദിവസം ഭൂമി ഇടയിലും സൂര്യൻ, ചന്ദ്രൻ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേർരേഖയിൽ വരുന്നു. എന്നാൽ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേർ രേഖയിൽ വന്നാൽ, ചന്ദ്രനിൽ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർ രേഖയിൽ വരാത്തതാണ്. അപ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാതെ അല്പം മാറിയാകും പതിക്കുക.[2][3]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ https://earth-chronicles.com/space/in-2018-the-longest-lunar-eclipse-will-take-place-in-100-years.html
- ↑ 2.0 2.1 2.2 "നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളിൽ". എൻ. സാനു. 2018-06-29. ശേഖരിച്ചത് 2018-07-02.
- ↑ "NASA - Visual Appearance of Lunar Eclipses". eclipse.gsfc.nasa.gov. ശേഖരിച്ചത് 2018-07-02.
അധിക വായനയ്ക്ക്[തിരുത്തുക]
- നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളിൽ
- Where to see the eclipse and public events (Go Stargazing) Archived 2018-09-02 at the Wayback Machine.
- Hermit eclipse: 2018-07-27